Advertisement

വനിതാ മതിലില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

January 8, 2019
Google News 1 minute Read
CONGRESS LEADER

പാർട്ടി തീരുമാനം അവഗണിച്ച് വനിതാ മതിലിൽ അണിചേർന്ന കോൺഗ്രസ് നേതാവായ പഞ്ചായത്ത് മെമ്പറെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്ത തന്നോട് പാർട്ടി കാണിച്ചത് വിവേചനമാണെന്ന് മെമ്പർ എൻ.പി. കമല ’24’ നോട് പറഞ്ഞു.

Read More: ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചു

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ 12-ാം വാർഡായ പുതിയാടത്തിന്റെ മെമ്പറാണ് നടപടി നേരിട്ട എൻ.പി. കമല. മഹിളാ കോൺഗ്രസിന്റെ ചാത്തമംഗലം മണ്ഡലം പ്രസിഡന്റ് കൂടിയാണ് ഇവർ. പാർട്ടി വിലക്ക് മറികടന്ന് ഫറോക്കിലാണ് കമല വനിതാ മതിലിന്റെ ഭാഗമായത്.

Read More: ഹര്‍ത്താലിന് ആക്രമിച്ചു; വായ് മൂടിക്കെട്ടി കെ സുരേന്ദ്രന്റെ ഫോട്ടോയെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

കോൺഗ്രസിന്റെ തീരുമാനത്തിന് എതിരായിരുന്നു തന്റെ നിലപാട്. അതു കൊണ്ട് പാർട്ടിക്ക് നടപടിയെടുക്കാം. പക്ഷെ കേരള ദളിത് ഫെഡറേഷൻ സംസ്ഥാന നേതാവ് കെ.പിസ.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ രാമഭദ്രനെ പുറത്താക്കാതെ തന്നെ മാത്രം പുറത്താക്കിയത് കോൺഗ്രസിനുള്ളിൽ വനിതകൾ നേരിടുന്ന വിവേചനത്തിന്റെ തെളിവാണ്. വനിതാ മതിൽ വർഗ്ഗീയ മതിലാണെന്ന തന്റെ നേതാക്കളുടെ പ്രസ്താവനകളെയും കമല തള്ളുന്നു.

Read More: സേവ് ആലപ്പാട്; പെണ്‍കുട്ടിയുടെ വീഡിയോ ചര്‍ച്ചയാകുന്നു

ഓഫറുകളുമായി സിപിഎമ്മുകാർ തന്നെ സമീപിച്ചിട്ടില്ല. അവരുടെ കൊടി പിടിക്കാൻ പോയിട്ടുമില്ല. താനിപ്പോഴും കോൺഗ്രസ് പ്രവർത്തകയാണ്. താൻ ഡിസിസിക്ക് വിശദീകരണം നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തന്റെ ഭാഗം ന്യായീകരിച്ച കോൺഗ്രസ് നേതാക്കളുടെ വാദങ്ങൾ ഒരു വിഭാഗം ശക്തമായി എതിർക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here