Advertisement

വരുന്നു ‘മേരാ പരിവാര്‍, ബിജെപി പരിവാര്‍’; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

January 11, 2019
Google News 1 minute Read

ഓരോ വീടും പ്രചരണ കേന്ദ്രമാക്കാൻ ഒരുങ്ങി ബിജെപി. ‘മേരാ പരിവാർ ബിജെപി പരിവാർ’ (എന്റെ കുടുംബം, ബിജെപി കുടുംബം) എന്ന് പേരിട്ടിരിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. പദ്ധതിയുടെ ഭാഗമായി ഓരോ ബിജെപി കുടുംബവും അഞ്ച് ബിജെപി അനുകൂല വോട്ടുകൾ സ്യഷ്ടിയ്ക്കണം. 2014 പോലെ അത്ര എളുപ്പമാകില്ല കാര്യങ്ങള്‍ എന്ന് ബിജെപി നേതൃത്വത്തിന് അറിയാം. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Read More: യു.എ.ഇയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വരവേല്‍പ്പ്

അതേസമയം, ബിജെപി നേതൃയോഗങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന നാഷണൽ കൗൺസിൽ യോഗത്തിനാണ് രണ്ട് ദിവസം ഡൽഹി വേദിയാകുക. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും പങ്കെടുക്കുന്ന യോഗത്തിൽ നിയമസഭ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളും പൊതുതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചയാകും.

Read More: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം

കാര്യങ്ങൾ 2014ലെ പോലെയല്ല. അടിയേഴുക്കുകൾ എതിരാണ്. മോദി തരംഗം ഉണ്ടാകും എന്നതിലും പാർട്ടിയ്ക്ക് വിശ്വാസമില്ല. ഈ സാഹചര്യത്തിലാണ് പഴുതടച്ച തന്ത്രങ്ങൾ പാകപ്പെടുത്താൻ രാജ്യത്തെ ബി.ജെ.പി നേതാക്കൾ ഡൽഹിയിലെ രാം ലീല മൈതനിയിൽ സമ്മേളിയ്ക്കുന്നത്. പന്ത്രണ്ടായിരം നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിനുണ്ടാകും എന്നാണ് ബി.ജെ.പി യുടെ അവകാശവാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here