Advertisement

അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ജയം; കോഹ്‌ലിക്ക് സെഞ്ച്വറി

January 15, 2019
Google News 1 minute Read
Kohli

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. 299 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആറ് വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഇതോടെ ഏകദിന മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലായി. അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

Read Also: മൂത്തോനെ പിന്തുണച്ച് മഞ്ജു വാര്യര്‍; പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം നാല് 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ക്ഷമാപൂര്‍വ്വമായിരുന്നു ഇന്ത്യ അഡ്‌ലെയ്ഡില്‍ ബാറ്റ് വീശിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (43), ശിഖര്‍ ധവാന്‍ (32) എന്നിവര്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി പിന്നീട് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. 112 പന്തില്‍ നിന്ന് 104 റണ്‍സ് നേടി കോഹ്‌ലി പുറത്താകുമ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. രണ്ട് സിക്‌സറുകളും അഞ്ച് ഫോറുകളും അടങ്ങിയ ഇന്നിംഗ്‌സായിരുന്നു കോഹ്‌ലിയുടേത്. ഏകദിന കരിയറിലെ 39-ാം സെഞ്ച്വറിയാണ് കോഹ്‌ലി അഡ്‌ലെയ്ഡില്‍ സ്വന്തമാക്കിയത്. അര്‍ധ ശതകം (55) നേടി പുറത്താകാതെ നിന്ന മുന്‍ നായകന്‍ എം.എസ് ധോണിയുടെ ഇന്നിംഗ്‌സും ഇന്ത്യയ്ക്ക് തുണയായി.

Read Also: പ്രിയാ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ വക്കീല്‍ നോട്ടീസ്

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഷോണ്‍ മാര്‍ഷിന്റെയും (131) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (48) ബാറ്റിംഗ് മികവിലാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്. സ്‌ക്കോര്‍ 20 ല്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ചും (6) തൊട്ടുപിന്നാലെ അലക്‌സ് കാരിയും (18) പുറത്തായെങ്കിലും പിന്നീടെത്തിയ മാര്‍ഷ് ഒരറ്റത്തു പിടിച്ചുനിന്ന് രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.

Read Also: നിരപരാധിത്വം തെളിയിക്കാന്‍ തയ്യാര്‍, റഫാലില്‍ വാര്‍ത്താസമ്മേളനമെങ്കിലും നേരിടാന്‍ ധൈര്യമുണ്ടോ?; പ്രധാനമന്ത്രിയോട് ഉമര്‍ ഖാലിദ്

മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതാണ് മാര്‍ഷിന്റെ 131 റണ്‍സ് നേട്ടം.അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്ലെന്‍ മാക്‌സ്‌വെലും മാര്‍ഷിന് പിന്തുണ നല്‍കിയതോടെയാണ് ഓസീസ് മികച്ച സ്‌ക്കോറിലേക്കെത്തിയത്.37 പന്തുകളില്‍ നിന്നാണ് മാക്‌സ്‌വെല്‍ 48 റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഷമി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here