‘ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക’; തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ജാഥകള്‍

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കേരളത്തെ സജ്ജമാക്കുമെന്ന് എല്‍ഡിഎഫ്. ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തിനുശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ തെരഞ്ഞെടുപ്പ് പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഫെബ്രുവരി രണ്ടാം വാരം രണ്ട് ജാഥകള്‍ എല്‍ഡിഎഫ് സംഘടിപ്പിക്കും.
Read Also: കേരളത്തിന്റെ ചരിത്ര നേട്ടം; അഭിനന്ദിച്ച് കായികമന്ത്രി
തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ നിന്ന് രണ്ട് ജാഥകള്‍ ആരംഭിക്കും. മാര്‍ച്ച് രണ്ടിന് രണ്ട് ജാഥകളും തൃശൂരില്‍ സമാപിക്കും. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് ഉയര്‍ത്തി കാണിക്കുക എന്നും വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തെക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും നയിക്കും. എല്‍ഡിഎഫ് ജില്ലാ സമിതികളില്‍ പുതുതായി വന്ന പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. അതേസമയം, ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here