ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് ലീന

ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്ന് ലീന മരിയ പോൾ ’24’ നോട്. തനിക്കും അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയിൽ നിന്ന് വധഭീഷണിയുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയ്ക്ക് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നു. പ്രതികളെ കണ്ടെത്താനാകാത്തതിൽ നിരാശയുണ്ട്. മാധ്യമങ്ങൾ തനിക്ക് എതിരെ നൽകുന്നത് തെറ്റായ വാർത്തകളെന്നും ലീന മരിയ പോൾ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ഇടതുമുന്നണി യോഗം ആരംഭിച്ചു; ബാലകൃഷ്ണ പിള്ള എത്തി, വി.എസ് ഇല്ല
കൊച്ചി പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിൽ വെടിവെയ്പ്പ് നടന്ന സംഭവം ഒത്ത് തീർപ്പായതായി സൂചനയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പുണ്ടായി എന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ് കേസില്‍ യാതൊരു ഓത്തുതീര്‍പ്പുമുണ്ടായിട്ടില്ലെന്ന് ലീന വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here