Advertisement

മാന്ദാമംഗലം പള്ളിയില്‍ നിന്ന് ഇരു വിഭാഗങ്ങളോടും വിട്ടുനില്‍ക്കാന്‍ കളക്ടര്‍

January 18, 2019
Google News 1 minute Read
Mandhamangalam

മാന്ദാമംഗലം സെന്റ്. മേരീസ് പളളിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം. കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് യാക്കോബായ – ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിയിൽ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണയായി. പള്ളിയിൽ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിശ്വാസികൾ അവിടെ നിന്നും ഇറങ്ങി. പള്ളിയുടെ അവകാശം സംബന്ധിച്ച തർക്കം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് കലക്ടർ ഇരു വിഭാഗങ്ങളെയും ചർച്ചക്ക് വിളിച്ചത്.

Read Also: ശബരിമല; സര്‍ക്കാരിന്റെ യുവതീ പട്ടികയില്‍ പുരുഷനും!

ഇരു വിഭാഗങ്ങളും അവരവരുടെ വാദങ്ങൾ കളക്ടറേയും സിറ്റി പൊലീസ് കമ്മിഷണറേയും ധരിപ്പിച്ചു. ഓർത്തഡോക്സ് യാക്കോബായ വിശ്വാസികളോട് പള്ളിയിൽ നിന്ന് മാറി നില്ക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഒന്നിച്ചിരുന്നുള്ള ചർച്ചക്ക് താത്പര്യമില്ലെന്ന് ഓർത്തഡോസ് വിഭാഗം കളക്ടറേ അറിയിച്ചതോടെ വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും തീരുമാനം അറിയിക്കാൻ ഒരു മണിക്കൂർ സമയം അനുവദിക്കുകയും ചെയ്തു. തുടർന്നാണ് സമാവയത്തിലൂടെ നീങ്ങാമെന്ന തീരുമാനത്തിലേക്ക് യാക്കോബായ വിഭാഗം എത്തിയത്.

Read Also: ‘തിരുമ്പി വന്തിട്ടേ’ ധോണി; താരമായി ചഹലും

പളളിക്കുമുന്നില്‍ ഇന്നലെ രാത്രിയാണു സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 17 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് മാർ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെയും യാക്കോബായ വിഭാഗത്തിലെ കുറച്ച പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here