Advertisement

കഴുകാത്ത ടീ ഷര്‍ട്ട് ചോദിച്ചയാളുടെ വായടപ്പിച്ച് നടി നമിത

January 20, 2019
Google News 1 minute Read
namitha

സമൂഹമാധ്യമങ്ങളില്‍ നടിമാര്‍ക്ക് മോശമായ കമന്റും പേഴ്സണല്‍ മെസേജും ലഭിക്കുന്നത് പുതിയ സംഭവമല്ല. അപൂര്‍വ്വം പേരാണ് ഇതിനിടെ രംഗത്ത് എത്താറുള്ളത്. എന്നാല്‍  ഇന്‍സ്റ്റാഗ്രിമില്‍ തനിക്ക് മോശം മെസേജ് അയച്ച ആളെ തുറന്ന് കാട്ടി നടി നമിതാ പ്രമോദ് രംഗത്ത് എത്തിയിരിക്കുകയാണ്. നമിതയോട് കഴുകാത്ത ടീ ഷര്‍ട്ട് തരുമോ എന്നായിരുന്നു സിദ്ദീഖ് എന്ന ആളുടെ മെസേജ്.

നിന്റെ വാഷ് ചെയ്യാത്ത ടി ഷര്‍ട്ട് ഒന്നു തരുമോ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഇയാള്‍ മെസേജ് അയച്ചു.
ഞാന്‍ ഇത് തീര്‍ച്ചയായും ഈ മെസേജ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറ്റസ് ആയി ഇടുമെന്ന് പറഞ്ഞാണ് നമിത ഇയാള്‍ക്കുള്ള മറുപടി കൊടുക്കാന്‍ ആരംഭിച്ചത്. അത്തരത്തില്‍ സ്റ്റാറ്റസ് ആക്കുമ്പോള്‍ മറ്റ് പെണ്‍കുട്ടികളും അവരുടെ കഴുകാത്ത വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് അയച്ച് തരും. ക്ലീന്‍ ഇന്ത്യ ചലഞ്ച് എന്ന ഉദ്യമം സൗജന്യമായി ഏറ്റെടുത്തതിന് നന്ദിയെന്നും ഇത് അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും നമിത എഴുതി. ഇയാളുടെ അഡ്രസ് കൂടി ചോദിച്ചാണ് നമിത മറുപടി അവസാനിപ്പിക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here