Advertisement

നടിയെ ആക്രമിച്ച കേസ്; സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം നീട്ടി ചോദിച്ച് ദിലീപ്

January 22, 2019
Google News 0 minutes Read

നടിയെ ആക്രമിച്ച കേസിൽ മറുപടി നൽകാൻ സമയം നീട്ടി ചോദിച്ച് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച കൂടി സമയം വേണമെന്നാണ് ദിലീപിന്റെ ആവിശ്യം . ഇതിനായി നാളെ പരിഗണിക്കാനിരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി സുപ്രീം കോടതിയിൽ അപേക്ഷ നൽകി.ദിലീപിന്റെ അഭിഭാഷകനായ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിക്ക് നാളെ ഹാജർ ആകാൻ അസൗകര്യം ഉണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നാളെ അപേക്ഷ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here