Advertisement

കെഎസ്ആർടിസി താൽകാലിക കണ്ടക്ടർമാർ നടത്തുന്ന സമരം രണ്ടാം ദിവസത്തിൽ

January 22, 2019
Google News 0 minutes Read

ജോലിയിൽ തിരിച്ച് എടുക്കണം എന്നാവശ്യപ്പെട്ട് പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി താൽകാലിക കണ്ടക്ടർമാർ നടത്തുന്ന സമരം രണ്ടാം ദിവസത്തിൽ. ശയന പ്രദക്ഷിണ സമരം ഇന്നും തുടരും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 25 ന് നിയമസഭാ മാർച്ചും സംഘടിപ്പിക്കും. സര്ക്കാര് ഇടപെടൽ ഉണ്ടാകും വരെ സമരം തുടരുമെന്നു എം പനെൽ കൂട്ടായ്മ വ്യക്തമാക്കുന്നു.

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.ചർച്ചയിൽ പങ്കെടുക്കാൻ കോടതി കെഎസ്ആർടിസി ജീവനക്കാരോട് നിർദേശിക്കുകയായിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് സമരം ഹൈക്കോടതി തടഞ്ഞിരുന്നത്. ജീവനക്കാരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് സർക്കാർ കോടതിയെ അറിയിക്കും. നേരത്തെ ഹരജി പരിഗണിച്ചപ്പോൾ കെഎസ്ആർടിസി മാനേജ്‌മെന്റിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here