കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയിലെ നാല് കോണ്‍ഗ്രസ് എംഎല്‍ എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ കക്ഷി നേതാവ് സിന്ധരാമയ്യ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാത്ത എം എല്‍ എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. അതേസമയം കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഭരണ കക്ഷി എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന് തെളിവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നു. ജെ ഡി എസ് എം എല്‍ എ നാഗനഗൌഡ ഖാണ്ഡ്ക്കുറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്തുവെന്നാരോപിക്കുന്ന ഓഡിയോ സംഭാഷണമാണ് മുഖ്യന്ത്രി പുറത്ത് വിട്ടത്.
കോണ്‍ഗ്രസ് വിമതരായി തുടരുന്ന രമേഷ് ജര്‍ക്കിഹോളി, മാഹേഷ് കാമാത്തല്ലി, ഉമേഷ് യാദവ്, ബി നാഗേന്ദ്ര എന്നിവരെ അയോഗ്യരാക്കണമെന്ന് കാട്ടിയാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമറിന് സിന്ധ രാമയ്യ കത്ത് നല്‍കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. അഞ്ചാം തിയതി മുതല്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുകയും നിരവധി തവണ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കത്ത്. എം എല്‍ എമ്മാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. അതേ സമയം ബി ജെ പി കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമലയുമായി ഭരണകക്ഷി എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം നടത്തുകയാണെന്ന് മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. നാഗനഗൌഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരവണവയോട് ബി എസ് യെദ്യൂരപ്പ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത് വിട്ട് കൊണ്ടാണ് കുമാരസ്വാമി ആരോപണമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തുക്കളെ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ബജറ്റ് പ്രസംഗത്തിന് മുന്പ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Read More:കര്‍ണാടകയില്‍ പ്രതിസന്ധി; ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി
എന്നാല്‍ ഓഡിയോ സംഭാഷണം കെട്ടിച്ചമച്ചതാണെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ ബി ജെ പിക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും യെദ്യൂരപ്പ പ്രതികരിച്ചു. നാല് എം എല്‍ എമാരെ അയോഗ്യരാക്കുകയാണെങ്കില്‍ ഭരണ കക്ഷി എം എല്‍ എമാരുടെ എണ്ണം 113 ആയി കുറയും. അതോടൊപ്പം സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 220 ആയി കുറയുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് ഭീഷണിയുണ്ടാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here