Advertisement

മൂന്നാറിൽ കയ്യേറ്റങ്ങൾക്കെതിരായ നടപടിക്ക് ആരെങ്കിലും തടസ്സമുണ്ടാക്കിയാൽ നിയമപരമായി നേരിടും : കാനം രാജേന്ദ്രൻ

February 11, 2019
Google News 1 minute Read
kanam on private colleges welcomes kodiyeris statement says kaanam kanam rajendran welcomes BDJS

മൂന്നാറിൽ കയ്യേറ്റങ്ങൾക്കെതിരായ നടപടിക്ക് ആരെങ്കിലും തടസ്സമുണ്ടാക്കിയാൽ നിയമപരമായി നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അനധിക്യത നിർമ്മാണം നടത്താനല്ല സർക്കാർ അധികാരത്തിലിരിക്കുന്നതെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, മൂന്നാറിലെ അനികൃത കയ്യേറ്റങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സബ് കളക്ടർ രേണു രാജ് എജിക്ക് മുന്നിൽ സമർപ്പിച്ചു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കോടതിയലക്ഷ്യ നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. നിർമ്മാണ് നടന്നത് എംഎൽഎയുടെ സാനിധ്യത്തിലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പൊതുജന മധ്യത്തിൽ സബ് കളക്ടറെ അധിക്ഷേപിച്ച ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെ സബ്കളക്ടർ രേണുരാജ് കോടതിയിലേക്ക്. മൂന്നാറിലെ കെട്ടിടം പണിയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയ റവന്യൂ അധികൃതരുടെ നടപടിയെ എസ് രാജേന്ദ്രൻ എംഎൽഎ തടസ്സപ്പെടുത്തിയ സംഭവത്തിലാണ് സബ്കളക്ടർ രേണുരാജ് കോടതിയെ സമീപിക്കുന്നത്. ഇന്ന് സത്യവാങ് മൂലം നൽകുമെന്നും രേണു രാജ് വ്യക്തമാക്കി.

Read More : ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; സിപിഐഎം വിശദീകരണം തേടി

സബ്കളക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇപ്പോൾ രേണു രാജ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. രേണു രാജിന്റെ നടപടി നിയമാനുസൃതമാണെന്ന് ഇ ചന്ദ്രശേഖരനും വ്യക്തമാക്കിയിരുന്നു. കോടതി വിധിയുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎ പരുഷമായി സംസാരിച്ചെന്നും എംഎൽഎയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും സബ് കളക്ടർ വ്യക്തമാക്കി.

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദപ്രകടനത്തിന് തയ്യാറെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. തന്റെ വാക്കുകള്‍ സബ് കളക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും രാജേന്ദ്രന്‍ എംഎല്‍എ ട്വന്റി ഫോറിനോട് പറഞ്ഞു. സബ് കളക്ടറെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

sub collector submits report on munnar encroachment before ag

പരസ്പര വിപരീതമായ പെരുമാറ്റമായിരുന്നു സബ് കളക്ടറിന്റേത്. താന്‍ പറയുന്നത് എംഎല്‍എ കേട്ടാല്‍ മതി എന്നൊക്കെ രേണു രാജ് പറഞ്ഞു. അവര്‍ തന്നെയും അധിക്ഷേപിച്ചു. അവരെ വേദനിപ്പിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാം. ആക്ഷേപം എന്നതിലുപരി ഒരു സര്‍ക്കാര്‍ പരിപാടി നടപ്പിലാക്കാന്‍ പറ്റില്ല എന്ന് ഒരു സബ് കളക്ടര്‍ പറയുമ്പോള്‍ മൂന്നാറില്‍ മറ്റ് പരിപാടികളൊന്നും നടത്താന്‍ പറ്റാത്ത അവസ്ഥയാകും. ഐഎഎസ് ഉദ്യാഗസ്ഥരെ ബഹുമാനിക്കുന്ന ആളാണ് താന്‍. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നൊക്കെ പിന്നെ ചര്‍ച്ച ചെയ്യാം. പാര്‍ട്ടി വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

Read Moreഎസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ സബ് കളക്ടര്‍ കോടതിയിലേക്ക്

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു. കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്.

സംഭവം വിവാദമായതോടെ രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയതായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. എംഎല്‍എക്കെതിരെ നടപടി വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആവശ്യപ്പെട്ടു. എസ് രാജേന്ദ്രനെതിരെ ജില്ലാ കളക്ടര്‍ക്കും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വാക്കാല്‍ പരാതി നല്‍കിയ സബ് കളക്ടര്‍ രേണു രാജ് വീഡിയോ സഹിതമാണ് വിശദ പരാതി നല്‍കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here