ഇനിയും കിളി വന്നില്ലെങ്കില്‍ പിടിച്ച് കൂട്ടിലിടും; ആരാധകന്‍റെ കമന്‍റിന് പൃഥ്വിയുടെ ആശംസ

പൃഥ്വിരാജിന്‍റെ പുതിയ ചിത്രം 9 കണ്ട ശേഷം കമന്‍റിട്ട ആരാധകന് ആശംസയുമായി പൃഥ്വിരാജ്. ഒരു സയന്റിഫിക് ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളി പോയെന്ന് പറഞ്ഞ ആരാധകന് പൃഥ്വി നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി സിനിമ കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.
Read More:നയന്‍ കണ്ട് കിളി പോയെന്ന് പ്രേക്ഷകന്‍, കിടിലന്‍ കമന്റുമായി പൃഥ്വി
ഇപ്പോഴിതാ രണ്ടാമത് കണ്ടിട്ടും തിരിച്ചു വരാത്ത കിളിയെ പിടിച്ചു കൂട്ടിലിടാന്‍ മൂന്നാമതും സിനിമ കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു ആരാധകന്റെ കമന്റാണ് വൈറലാകുന്നത്.പറന്ന കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ…കിളി പിന്നെയും പറന്നു.. ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും പൃഥ്വിയെ ടാഗ് ചെയ്തു കൊണ്ട് ആരാധകന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ. തന്റെ ഉപദേശം കേട്ട് വീണ്ടും സിനിമ കാണാന്‍ പോയ ആരാധകന് എല്ലാ വിധ ആശംസകളും നല്‍കി പൃഥ്വി ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
Read More:കാത്തിരുന്ന ആ ട്രെയിലര്‍ എത്തി; പൃഥ്വിരാജിന്റെ നയണ്‍, ട്രെയിലര്‍ കാണാം
പൃഥ്വിരാജ് സ്വതന്ത്ര നിര്‍മാതാവാകുന്ന ആദ്യചിത്രമെന്ന നിലയിലും സോണി പിക്‌ചേഴ്‌സ് ആദ്യമായി പ്രാദേശികഭാഷയില്‍ ആദ്യമായി എത്തുന്ന ചിത്രമെന്നനിലയിലും ഏറെ പ്രതീക്ഷകള്‍ നല്‍കിയ ചിത്രമാണ് നയന്‍. പ്രകാശ്‌രാജ്, മാസ്റ്റര്‍ അലോക്, മംമ്ത മോഹന്‍ദാസ്, വാമിക ഗബ്ബി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അഭിനാഥ് രാമാനുജമാണ് ഛായാഗ്രാഹകന്‍, ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.
All the best ? https://t.co/ASGMcIyHU6
— Prithviraj Sukumaran (@PrithviOfficial) 11 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here