കന്യാസ്ത്രീകളുടെ പരാതി പരിശോധിച്ചു വരുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നല്‍കിയ പരാതി പരിശോധിച്ച് വരികയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്. പലയിടങ്ങളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് വന്നതിന് പിന്നാലെയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകള്‍ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
ചുമതലയില്‍ നിന്ന് നീക്കിയിട്ടും രൂപതയുടെ കാര്യങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇടപെടുന്നതായി കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നും വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റാനും ഇവരെ ഒറ്റപ്പെടുത്താനുമുള്ള നീക്കളുണ്ടായപ്പോഴാണ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കന്യാസ്ത്രീകള്‍ കത്തു നല്‍കിയത്. മഠത്തില്‍ തുടരാന്‍ അനുവദിച്ചുള്ള അഡ്മിനിസ്ട്രേഷന്‍ ബിഷപ്പിന്റെ കത്തിനെ രൂപത പി.ആര്‍ഓ തള്ളിയതോടെ വീണ്ടും കന്യാസ്ത്രീകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ കത്ത് ലഭിച്ചതായും വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞത്.മഠത്തില്‍ നിന്ന് പുറത്തു പോകാന്‍ വീണ്ടും സമ്മര്‍ദ്ദമുണ്ടായതോടെ സര്‍ക്കാരില്‍ മാത്രമാണ് പ്രതീക്ഷയെന്നും, കത്തിന് മറുപടി പ്രതീക്ഷിക്കുന്നതായും സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടികളോ ഇടപെടലോ ഉണ്ടായിട്ടില്ല. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് നേരത്തെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here