Advertisement

നിരീശ്വരവാദിയായിരുന്ന കരുണാനിധിക്ക് തമിഴ്‌നാട്ടിൽ ക്ഷേത്രം നിർമിക്കുന്നു

August 27, 2019
Google News 1 minute Read

നിരീശ്വരവാദിയായിരുന്ന തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ ക്ഷേത്രം നിർമിക്കുന്നു. പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം നിർമിക്കുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നൽകിയതിനുള്ള ആദരസൂചകമായാണ് ഇവർ കലൈജ്ഞർക്കായി ക്ഷേത്രം നിർമിക്കുന്നത്. മുപ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രമുണ്ടാക്കുന്നത്.

Read Also; പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴു; വീഡിയോ പങ്കുവച്ച് നടി

ക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞ ദിവസം നാമക്കൽ കുച്ചിക്കാട് ഗ്രാമത്തിൽ നടന്നു. കരുണാനിധിയുടെ പൂർണകായ പ്രതിമയാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക. വായനശാലയും ക്ഷേത്രത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഡി.എം.കെ. വനിതാവിഭാഗവും അരുന്ധതിയാർ വിഭാഗത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ 2009-ലാണ് അരുന്ധതിയാർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here