പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴു; വീഡിയോ പങ്കുവച്ച് നടി

പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമായ മീര ചോപ്രയാണ് താൻ വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ട കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒരു വീഡിയോയും മീര പങ്കുവച്ചു.
അഹമ്മദാബാദിലെ ഡബിൾ ട്രീ ബൈ ഹിൽട്ടൺ എന്ന ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. വലിയ തുക നൽകി പുഴുവിനെ തിന്നേണ്ട അവസ്ഥയാണുള്ളതെന്ന് മീര വീഡിയോയിൽ പറഞ്ഞു. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഭക്ഷ്യസുരക്ഷ വികുപ്പ് എത്രയും പെട്ടെന്ന് ഇതിനൊരു നടപടിയെടുക്കണം. ഒരാഴ്ച ആ ഹോട്ടലിൽ താമസിച്ച തനിക്ക് ശരീരകാസ്വസ്ഥതകൾ അനുഭവിക്കുന്നതായും മീര വ്യക്തമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് മീര പോസ്റ്റിട്ടത്.
രാജ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ അമിത വില ചർച്ചയാവുന്നതിനിടയിലാണ് പുഴുവിനെ കണ്ടെത്തിയെന്നുള്ള വാർത്ത വരുന്നത്. മുംബൈയിലെ ഫോർ സീസൺ ഹോട്ടലിൽ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയതും ചണ്ഡീഗഢിലെ ജെഡബ്ല്യുയു മാരിയറ്റ് ഹോട്ടലിൽ നടൻ രാഹുൽ ബോസിനോട് രണ്ടു ഏത്തപ്പഴത്തിന് 400 രൂപ ഈടാക്കിയതും വാർത്തയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here