Advertisement

ബജറ്റ് അവതരണത്തിനു ശേഷം നിർമല സീതാരാമൻ സ്ഥാനമൊഴിഞ്ഞേക്കും; ബ്രിക്സ് ചെയർമാൻ കെവി കാമത്ത് പുതിയ ധനമന്ത്രിയാകുമെന്ന് റിപ്പോർട്ട്

January 31, 2020
Google News 1 minute Read

നാളെ നടക്കുന്ന ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. ബ്രിക്സ് ബാങ്ക് ചെയർമാൻ കെവി കാമത്ത് പുതിയ ധനമന്ത്രിയായി സ്ഥാനമേറ്റെടുക്കും എന്നാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്.

നിർമല സീതാരാമൻ്റെ കീഴിൽ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം നിർമലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാമെന്നാണ് മോദി സർക്കാർ കണക്കുകൂട്ടുന്നത്. നിർമലക്ക് പകരം കാമത്ത് ധനമന്ത്രിയായി എത്തുമെന്നും സൂചനയുണ്ട്.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും വലതു പക്ഷ ചിന്തകൻ സ്വപൻ ദാസ്ഗുപ്തയും മന്ത്രിസഭയിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഐസിഐസിഐ ബാങ്കിൻ്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവർണർ ബോർഡിലെ അംഗം കൂടിയാണ്.

നാളെ രാവിലെ 11നാണ് നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ബജറ്റെന്നാണ് വിലയിരുത്തലുകള്‍.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ തടസവാദങ്ങള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ടതാകും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സര്‍വേ തയാറാക്കിയത്.

Story Highlights: Nirmala Sitharaman, Brics Bank, KV Kamath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here