Advertisement

എന്റെ സ്ഥാനം കറുത്ത വംശജന്; റെഡ്ഡിറ്റ് ബോർഡ് അംഗത്വം രാജിവച്ച് സെറീന വില്യംസിന്റെ ഭർത്താവ്

June 6, 2020
Google News 2 minutes Read
Serena willams, husbend,

ടെന്നീസ് താരം സെറീന വില്യംസിന്റെ ഭർത്താവും റെഡ്ഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹേനിയൻ കമ്പനി ഡയറക്ടർ ബോർഡ് അംഗത്വ സ്ഥാനം രാജിവച്ചു. സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഒരു കറുത്ത വംശജന് അംഗത്വം നൽകണമെന്നാണ് അലക്സിസ് ഒഹേനിയനിന്റെ ആവശ്യം.ഭാവിയിൽ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന തന്റെ ഓഹരിയിൽ നിന്നുള്ള വീതം കറുത്ത വിഭാഗക്കാരുടെ സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം ഒരു ഓൺലൈൻ പോസ്റ്റിലൂടെ വ്യക്തമാക്കി.

മുൻ നാഷണൽ ഫുട്ബോൾ ലീഗ് താരം കോളിൻ കെപെർനികിന്റെ ‘നോ യുവർ റൈറ്റ്സ് ക്യാമ്പിന് 10 ലക്ഷം ഡോളർ സംഭവാന നൽകുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ കറുത്ത മകൾ നിങ്ങൾ എന്താണ് ചെയ്തതെന്ന് ചോദിക്കുമ്പോൾ അവളോട് ഉത്തരം പറയേണ്ടത് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്നിട്ടാണ്. അത് കൂടെ കണക്കിലെടുത്താണ് ഞാൻ ഇത് പറയുന്നതെന്നും ഒഹേനിയൻ വ്യക്തമാക്കി. അലക്സിസ് ഒഹേനിയനും സെറീന വില്യംസും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത. ഇവർക്ക് ഒരു കുട്ടിയുണ്ട്.

Read Also:ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ

റെഡ്ഡിറ്റ് വംശീയതയ്ക്കെതിരെ പോരാടുന്നവർക്കൊപ്പമാണെന്നും അവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണെന്നും കമ്പനി മേധാവി സ്റ്റീവ് ഹഫ്മാൻ ഒരു ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയരുന്നു.

Story highlights-My position is for black; Resigning Reddit Board Membership, Husband of Serena Williams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here