Advertisement

ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ

June 3, 2020
Google News 29 minutes Read
indian sheltered us protesters

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ മരണത്തിൽ അമേരിക്ക ആടിയുലയുകയാണ്. പ്രതിഷേധ സരമങ്ങൾക്ക് നാൾക്കുനാൾ ശക്തിയേറുന്നു. തെരുവിലിറങ്ങി ഭരണകൂടത്തിനെതിരെ ശബ്ദം ഉയർത്തുന്നവർക്കൊപ്പം ചില ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. തൻ്റെ കട കത്തി നശിച്ചപ്പോഴും ഫ്ലോയ്ഡിനു നീതി ലഭിക്കട്ടെ എന്നു പറഞ്ഞ ആയിരുന്നു ഈ പട്ടികയിലെ ആദ്യ പേരുകാരൻ. ഇപ്പോൾ മറ്റൊരു ഇന്ത്യക്കാരൻ കൂടി ഈ പട്ടികയിലേക്ക് ചേർക്കപ്പെടുകയാണ്.

Read Also: കുഞ്ഞിന്റെ വളർച്ച കാണാൻ ഇനി ജോർജില്ല; തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ജോർജ് ഫ്ലോയ്ഡിന്റെ ജീവിതപങ്കാളി

ഇന്ത്യൻ-അമേരിക്കനായ രാഹുൽ ദുബേ തൻ്റെ വീട് 70ഓളം വരുന്ന പ്രതിഷേധക്കാർക്ക് തുറന്നു കൊടുക്കുകയായിരുന്നു. വാഷിംഗ്ടൺ ഡിസിയിൽ കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്നാണ് രാഹുൽ തൻ്റെ വീട് ഒരു രാത്രി മുഴുവൻ പ്രതിഷേധക്കാർക്കായി തുറന്നു കൊടുത്തത്. കർഫ്യൂ പ്രഖ്യാപിച്ച ഇടത്ത് ഇറങ്ങി നടന്നിരുന്നെങ്കിൽ അവരെല്ലാവരും അറസ്റ്റിലാകുമായിരുന്നു. അത് ഒഴിവാക്കാനും റേസിസത്തിനെതിരായ പോരാട്ടത്തിൽ അമേരിക്കക്കാരോടൊപ്പം ചേരാനും തീരുമാനിച്ചതോടെ രാഹുൽ ഒരു ഹീറോ ആയിരിക്കുകയാണ്.

“എൻ്റെ 13 വയസ്സുകാരനായ മകനും ഇവരെപ്പോലെ ഒരു നല്ല മനുഷ്യനാവണമെന്നാണ് ആഗ്രഹം. ഇവർ ഇന്നലെ പ്രതിഷേധിച്ചതു പോലെ ഇന്നും സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം, അവരെ ഈ രാജ്യത്തിന് മറ്റേത് സമയത്തതിനെക്കാൾ കൂടുതൽ ആവശ്യമുണ്ട്”- രാഹുൽ എബിസി 7 ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

Read Also: ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി

പ്രതിഷേധക്കാർ അകത്തുണ്ടെന്നറിഞ്ഞ പൊലീസുകാർ പുറത്ത് കാത്തു നിന്നു. പെപ്പർ സ്പ്രേ അടിച്ച് അവരെ പുറത്തു ചാടിക്കാൻ ശ്രമിച്ചു. വീട് തുറക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. പക്ഷേ, രാഹുൽ വഴങ്ങിയില്ല. രാഹുലിനെ പ്രകീർത്തിച്ചു കൊണ്ട് ഒട്ടേറെ ആളുകളാണ് ട്വീറ്റ് ചെയ്യുന്നത്.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.


Story Highlights: indian sheltered us protesters george floyd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here