ട്രെയിനുകളിൽ യാത്രക്കാരില്ലാത്തതിനു പ്രധാന കാരണം സ്റ്റോപ്പുകൾ കുറച്ചതെന്ന് വിലയിരുത്തൽ

യാത്രക്കാരില്ലെന്ന് പറഞ്ഞ് ജനശതാബ്ദി അടക്കമുള്ള സ്‌പെഷ്യൽ ട്രെയിനുകൾ റദ്ധാക്കുന്നതോടെ ആയിരങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. എന്നാൽ, ട്രെയിനുകളുടെ സ്റ്റോപ്പുകൾ കുറച്ചതാണു യാത്രക്കാരില്ലാത്തതിനു പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യലുമാണ് ഈ മാസം 12 മുതൽ റദ്ദാക്കുന്നത്. യാത്രക്കാരില്ലെന്ന വാദം ഉന്നയിച്ചുള്ള റെയിൽവേയുടെ ഈ നടപടിയിൽ ബുദ്ധിമുട്ടിലാകുന്നത് ആയിരങ്ങളാണ്. ലോക്ക് ഡൗണിനെ തുടർന്ന് പ്രത്യേക സർവീസായായിരുന്നു ഈ ട്രെയിനുകൾ ഓടിക്കൊണ്ടിരുന്നത്. കൊവിഡ് സാഹചര്യത്തിൽ യാത്രാ ദുരിതം നേരിടുന്നവർക്ക് ആശ്വാസമായിരുന്നു ഈ സർവീസുകൾ.
മറ്റുപല ദീർഘദൂര യാത്ര സർവീസുകൾക്കും പരിമിതി നേരിടുന്ന ഈ സമയത്ത്, റയിൽവേ യുടെ ഈ നടപടി ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് യാത്രക്കാരുടെ വാദം. എന്നാൽ, ട്രെയിനുകളുടെ സ്റ്റോപ്പുകൾ കുറച്ചതാണ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യൽ മടക്ക യാത്രയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥർക്കും ദിവസ ജോലിക്കാർക്കും വൈകിട്ടു മടങ്ങാൻ ട്രെയിനില്ലാത്ത സ്ഥിതിയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായി സ്റ്റോപ്പുകൾ നിജപ്പെടുത്തിയതും ഒരു മണിക്കൂർ മുൻപു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണ് യാത്രക്കാരുടെ എണ്ണം കുറച്ചത്.
Story Highlights – lack of passengers on is the reduced number of stops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here