Advertisement

രാജ്യത്ത് എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻ വിജ്ഞാപനം

October 16, 2020
Google News 2 minutes Read

രാജ്യത്ത് എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻ
വിജ്ഞാപനം. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സംബന്ധിച്ച വിജ്ഞാപനം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാ(ഡി.ജി.എഫ്.ടി)ണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് എ.സിയെ മാറ്റിയത്.

തീരുമാനം നടപ്പാകുന്നതോടെ 600 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ എ.സിയുടെ വിപണിയ്ക്ക് പുത്തൻ ഉണർവേകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഉത്പാദകരുടെ ആവശ്യത്തെടുർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള കോളിൻ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവർഷം വരെ ആന്റി ഡംപിംഗ് ഡ്യൂട്ടി ശുപാർശ ചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡി.ജി.ടി.ആർ) തീരുമാനമെടുത്തിട്ടുണ്ട്.

Story Highlights Notification to ban import of air conditioners in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here