Advertisement

അന്റാർട്ടിക്കിൽ നിന്നും കൂറ്റൻ മഞ്ഞുപാളി വേർപെട്ടു; ഇത് വിള്ളൽ മൂലം, വേർപെടുന്ന മൂന്നാമത്തെ മഞ്ഞുപാളി

March 6, 2021
Google News 5 minutes Read

അന്റാർട്ടിക്കിൽ നിന്നും , അമേരിക്കയിലെ കണക്കനുസരിച്ച് ഏതാണ്ട് ലൊസാഞ്ചൽസിനോളം വലുപ്പമുള്ള ഒരു മഞ്ഞുപാളി വേർപെട്ടു. നവംബർ 2020 അന്റാർട്ടിക്കയിലുണ്ടായ വിള്ളലിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ മഞ്ഞുപാളിയുടെ വേർപ്പെടലെന്നാണ് വിലയിരുത്തുന്നത്. ഈ വിള്ളൽ കൂടുതൽ വലുതാവുകയും ഒടുവിൽ അത്രയും ഭാഗം അന്റാർട്ടിക്കിൽ നിന്നും വേർപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു ശതാബ്‌ദത്തിനിടയിൽ അന്റാർട്ടിക്കയിൽ നോർത്ത് റിഫ്റ്റ് ക്രാക്ക് എന്നറിയപ്പെടുന്ന വിള്ളൽ മൂലം, വേർപ്പെടുന്ന മൂന്നാമത്തെ വലിയ മഞ്ഞ് പാളിയാണിത്.

വർഷങ്ങളായി ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ ഉൾപ്പെടെയുള്ള ഏജൻസികൾ ഈ മാറ്റങ്ങൾ നിരീക്ഷിച്ച് വന്നിരുന്നതാണ്. ഇതുവരെ വേർപ്പെട്ട മഞ്ഞു പാളികളെല്ലാം ബ്രൂൻട് ഐസ് ഷെൽഫ് എന്ന അന്റാർട്ടിക്ക് മേഖലയിൽ നിന്നാണ്. വേർപെട്ട മഞ്ഞുപാളി ഇതേ മേഖലയിൽ തന്നെ തുടരുമോ എന്നത് പ്രദേശത്തെ കടലിന്റെ ഒഴുക്കിനനുസരിച്ചാകുമെന്ന് ഗവേഷകർ പറയുന്നു.

അന്റാർട്ടിക്കിനെ കൂടുതൽ ദുർബലമാക്കുന്ന ഒന്നാണ് ആഗോളതാപനമെന്ന് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചതാണ്. പക്ഷെ ഇപ്പോൾ വേർപെട്ട മഞ്ഞുപാളിയും ആഗോളതാപനവും തമ്മിൽ യാതൊരു ബന്ധവുമില്ലന്നാണ് ഗവേഷകർ പറയുന്നത്. ഏതാണ്ട് 150 മീറ്ററോളം കനമുണ്ട് ഇപ്പോൾ വേർപെട്ട മഞ്ഞുപാളിയ്ക്ക്. 490 ചതുരശ്ര മൈൽ ആണ് ഈ മഞ്ഞു പാളിയുടെ വിസ്തീർണ്ണം. അതായത് ഏകദേശം 1250 മുതൽ 1400 വരെ ചതുരശ്ര കിലോമീറ്റർ ചുറ്റളവ് ഈ മഞ്ഞുപാളിക്കുണ്ടാകും. ഇത്രയധികം വലുപ്പമുള്ളതുകൊണ്ട് മഞ്ഞുപാളികളുടെ വേർപ്പെടൽ സാറ്റ്‌ലൈറ്റ്ദൃശ്യങ്ങളിൽ വളരെ കൃത്യമായി കാണാം. ദിവസത്തിൽ ഏതാണ്ട് 0.6 മൈൽ എന്ന രീതിയിലായിരുന്നു വിള്ളൽ വ്യാപിച്ചുകൊണ്ടിരുന്നത്. ജനുവരി മുതലാണ് ബ്രൂൻട് ഐസ് ഷെൽഫ് എന്ന അന്റാർട്ടിക്ക് മേഖലയിൽ വിള്ളൽ ശക്തമായത്.

Story Highlights – An Ice shelf is Cracking in Antarctica

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here