Advertisement

അക്സർ പുറത്ത്, താക്കൂർ അകത്ത്; ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു

October 13, 2021
Google News 7 minutes Read
Shardul Axar World Cup

ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാൻഡ് ബൈ പട്ടികയിലുണ്ടായിരുന്ന ശർദുൽ താക്കൂർ പ്രധാന ടീമിലെത്തിയപ്പോൾ പ്രധാന ടീമിലുണ്ടായിരുന്ന അക്സർ പട്ടേൽ സ്റ്റാൻഡ് ബൈ നിരയിലേക്ക് മാറി. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും സ്പിന്നർ രാഹുൽ ചഹാറും ടീമിൽ തുടരും. യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിച്ചില്ല. (Shardul Axar World Cup)

ഐപിഎലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ശർദ്ദുലിനു തുണയായത്. എന്നാൽ, ഐപിഎലിൽ അത്ര തന്നെ മികവോടെ പന്തെറിഞ്ഞ അക്സറിനെ റിസർവ് നിരയിലേക്ക് മാറ്റിയത് അമ്പരപ്പിക്കുന്നതായി. ഏറെക്കാലമായി പന്തെറിയാത്ത ഹർദ്ദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഐപിഎലിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിക്കാതിരുന്നതും അതിശയമായി.

ഇന്ത്യയുടെ പുതുക്കിയ ലോകകപ്പ് ടീം: Virat Kohli (captain), Rohit Sharma (vice-captain), KL Rahul, Suryakumar Yadav, Rishabh Pant (wicket-keeper), Ishan Kishan, Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Shardul Thakur, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohammad Shami

Stand-by players: Shreyas Iyer, Deepak Chahar, Axar Patel

Story Highlights : Shardul Thakur replaces Axar Patel in Team India’s World Cup squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here