Advertisement

നിറപ്പകിട്ടില്ല, ഏഴഴകും ഇല്ല; അറിയാം “വെള്ള മഴവില്ലി”നെ കുറിച്ച്…

October 30, 2021
Google News 1 minute Read

നമ്മളിൽ പലരും മഴവില്ല് കണ്ടിട്ടുള്ളവരാണ്. എത്ര കണ്ടാലും മതിവരാത്ത കൗതുക കാഴ്ച. മഴവില്ലിന്റെ ഏഴ് നിറങ്ങളെ വർണിച്ച് കഥകളും കവിതകളും നിരവധിയാണ്. ഈ വർണങ്ങൾ ചുരുക്ക രൂപത്തിൽ “VIBGYOR” എന്നാണ് വിളിക്കുന്നത്. മഴവില്ലിൽ അടങ്ങിയിരിക്കുന്ന എല്ലാ നിറങ്ങളുടേയുടെയും ആദ്യാക്ഷരം ചേർത്താണ് ഇങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്. ഈ നിറങ്ങൾ ചേർന്നുള്ള ഭംഗി തന്നെയാണ് എത്ര കണ്ടാലും മതിവരാത്ത അനുഭൂതി സമ്മാനിക്കുന്നത്. എന്നാൽ വെള്ള മഴവില്ലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

മഴവില്ലിന് സമാനമായ പ്രതിഭാസം തന്നെയാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ വെള്ള നിറമാണ് ഇതിന്. മഴയിൽ നിന്നാണ് മഴവില്ലുണ്ടാകുന്നതെങ്കിൽ മൂടൽ മഞ്ഞിൽ നിന്നാണ് ഈ വെള്ള നിറത്തിലുള്ള ഈ വില്ല് ഉണ്ടാകുന്നത്. മൂടൽമഞ്ഞ് വില്ല്, വെളുത്ത മഴവില്ല് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. ഇനി രാത്രിയിലാണ് ഈ വില്ല് പ്രത്യക്ഷപെടുന്നതെങ്കിൽ ഇതിനെ ലൂണാർ ഫോഗ് ബോ എന്നുവിളിക്കുന്നു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർ മെൽവിൻ നിക്കോൾസൺ ആണ് 2016 ൽ സ്കോട്ട്ലാൻഡിൽ ഫോഗ് ബോയുടെ ചിത്രം പകർത്തിയത്. എന്താണ് വെള്ള മഴവില്ലിന് പിന്നിലുള്ള ശാസ്ത്രം?

വയലറ്റിന് തരംഗദൈർഘ്യം കുറവായതിനാൽ പ്രിസത്തിലേക്കോ ജലകണികയിലേക്കോ കടക്കുമ്പോൾ പെട്ടെന്ന് വളയുന്നു. ചുവപ്പിന് തരംഗദൈർഘ്യം കൂടുതലായതിനാൽ വേഗതയും ഒപ്പം കൂടുന്നു. അതുകൊണ്ട് തന്നെ ചുവപ്പ് നിറം കൂടുതൽ ആകാശത്ത് തങ്ങിനിന്ന് നമ്മുടെ കണ്ണുകളിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ചുവപ്പ് നിറമാണ് ഏറ്റവും പുറമെ കാണപ്പെടുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ സൂര്യപ്രകാശം ഈർപ്പവുമായി കൂടിച്ചേരുമ്പോൾ, സൂര്യപ്രകാശത്തിൽ നിന്ന് വെള്ളത്തുള്ളികളെ വ്യതിചലിപ്പിച്ചാണ് ഫോഗ്ബോകൾ രൂപം കൊള്ളുന്നത്. മഴയ്ക്ക് ശേഷം സൂര്യപ്രകാശം വെള്ളത്തുള്ളികളിലൂടെ വ്യതിചലിക്കുമ്പോഴാണ് മഴവില്ലുകൾ രൂപപ്പെടുന്നത്. എന്നാൽ സൂര്യപ്രകാശം മൂടൽമഞ്ഞിലൂടെ പ്രകാശിക്കുമ്പോൾ വളരെ ചെറിയ വെള്ളത്തുള്ളികളാണ് അതിനകത്തുള്ളത്. അവയ്ക്ക് കൂടുതൽ പ്രകാശത്തെ വ്യതിചലിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇവയ്ക്ക് പരസ്പരം വർണങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് വെള്ളനിറത്തിൽ മഴവില്ല് കാണപ്പെടുന്നത്. വെള്ള മഴവില്ല് ഏറ്റവും കൂടുതൽ കാണാൻ സാധ്യത മൂടൽമഞ്ഞുള്ള ദിവസമാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here