Advertisement

നീറ്റ് പിജി പ്രവേശനം : മുന്നാക്ക സംവരണത്തിന് അനുമതി

January 7, 2022
Google News 0 minutes Read
Supreme Court against green tribunal

നീറ്റ് പിജി പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് അനുമതി നൽകി സുപ്രിംകോടതി. 10% സാമ്പത്തിക സംവരണവും 27 % ഒബിസി സംവരണവും ഈ അധ്യായന വർഷം നടപ്പാക്കാമെന്ന് സുപ്രിംകോടതി നിർദേശിച്ചു.

മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത വിശാലമായി പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. മുനനാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയെന്നത് അംഗീകരിച്ചു.

വിധി റസിഡന്റ് ഡോക്ടർമാർക്കും കേന്ദ്രസർക്കാരിനും ഒരുപോലെ ആശ്വാസമാണ്. പി.ജി പ്രവേശന നടപടികൾ തടഞ്ഞു വച്ചിരിക്കുന്നത് കാരണം ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് റസിഡന്റ് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പി.ജി. കൗൺസിലിംഗ് നടത്താൻ അനുമതി നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യമുന്നയിച്ചിരുന്നു.

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയിൽ പത്ത് ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. സാമ്പത്തിക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി നിശ്ചയിച്ചത് ഏകപക്ഷീയ നടപടിയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. 27 ശതമാനം ഒ.ബി.സി. സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയെയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.

മുന്നാക്ക സംവരണ കേസിൽ കൂടുതൽ വാദം കേൾക്കാനായി ഹർജികൾ മാർച്ച മൂന്നിലേക്ക് മാറ്റി. അജയ് ഭൂഷൺ പാണ്ഡെ സമിതിയുടെ ശുപാർശയാണ് കോടതി അംഗീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here