Advertisement

ഫ്‌ളൈറ്റ് ലാന്‍ഡിംഗ് സമയത്ത് അങ്കലാപ്പ്; വാലറ്റം നിലത്തു തട്ടുംമുമ്പ് പറന്നുയര്‍ന്നു.. ഒഴിവായത് വന്‍ അപകടം, വീഡിയോ

February 2, 2022
Google News 4 minutes Read

യു.കെയിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ച എ321 ബിട്ടീഷ് എയര്‍വെയ്‌സ് വിമാനം അതിശക്തമായ കാറ്റില്‍ അപകടത്തിലായെങ്കിലും തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. കാറ്റില്‍ വേഗത നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശത്തോട് ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തിയ പൈലറ്റിന്റെ മനസാന്നിദ്ധ്യമാണ് തുണയായത്. ബിഗ് ജെറ്റ് ടി.വി ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ വിമാനം ആടിയുലയുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണാനാകും. (British Airways flight lands)

തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിംഗ് ഒഴിവാക്കിയത്. ലാന്‍ഡിങ്ങിനായി വിമാനത്തിന്റെ ടയറുകള്‍ നിലത്ത് തൊട്ടതിന് പിന്നാലെ ശക്തമായ കാറ്റുണ്ടാവുകയും വിമാനം അപ്രതീക്ഷിതമായി ഉലയുകയും ചെയ്തു.

വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ നിലംതൊട്ടതിന് ശേഷമാണ് ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചരിഞ്ഞത്. മീറ്ററുകളോളം ഒറ്റച്ചക്രത്തിലാണ് വിമാനം സഞ്ചരിച്ചത്. പിന്നീട് പിന്‍ഭാഗത്തെ രണ്ട് ചക്രങ്ങളും നിലത്ത് ഉറച്ചെങ്കിലും അപകട ഭീഷണി മനസിലാക്കിയ പൈലറ്റ് അവസരോചിതമായി വിമാനം പറത്തുകയായിരുന്നു.

ഞങ്ങളുടെ പൈലറ്റുമാര്‍ക്ക് കാലാവസ്ഥയുടെ പ്രതികൂല സാഹചര്യങ്ങള്‍ ഉള്‍പ്പടെ കൈകാര്യം ചെയ്യാന്‍ ഉയര്‍ന്ന പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പൈലറ്റിന് വിമാനം സുരക്ഷിതമായി ഇറക്കാനായതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ കണ്ട ട്വിറ്റര്‍ ഉപയോക്താക്കള്‍ അവസരോചിതമായി പെരുമാറിയ വിമാനത്തിന്റെ പൈലറ്റിനെ പുകഴ്ത്തുന്നുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here