Advertisement

റോപ്പ് ഉപയോഗിച്ച് ബാബുവിന് പാരലലായ ഒരു സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെത്തി: മന്ത്രി കെ രാജന്‍

February 9, 2022
Google News 1 minute Read

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായുള്ള ഫോഴ്‌സുകളെല്ലാം രണ്ട് ദിവസമായി സംഭവസ്ഥലത്തുണ്ട്.
പാലക്കാട് മലമ്പുഴ മലയില്‍ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. ബാബുവിന് വെള്ളമെത്തിക്കാനായി കോയമ്പത്തൂരില്‍ നിന്ന് വലിയ ഡ്രോണ്‍ കൊണ്ടുവന്നു. റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തെത്താന്‍ ശ്രമം തുടരുകയാണെന്നും മന്ത്രി വിശദീകരിച്ചു. എവറസ്റ്റിലെത്താന്‍ കഴിഞ്ഞ രണ്ടുപേര്‍ രക്ഷാദൗത്യ സംഘത്തിനൊപ്പം ഉണ്ടെന്നത് ഏറെ ആശ്വാസം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായുള്ള ഫോഴ്‌സുകളെല്ലാം രണ്ട് ദിവസമായി സംഭവസ്ഥലത്തുണ്ടെന്ന് മന്ത്രി കെ രാജന്‍ വിശദീകരിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും ഫോറസ്റ്റ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. എയര്‍ലിഫ്റ്റിംഗ് സംഘം സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. ഇന്നലെ മുതല്‍ കരസേന രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്. ഇന്നലെ രാത്രി ഒരു മണിയോടെ ബാബുവുമായി അവര്‍ക്ക് സംസാരിക്കാന്‍ സാധിച്ചു. റോപ്പ് ഉപയോഗിച്ച് ബാബുവിന് പാരലലായ ഒരു സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന് എത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും ബാബുവിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. ഡ്രോണ്‍ സംഘം രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള സഹായമെത്തിക്കുകയാണ്. രക്ഷാദൗത്യ സംഘത്തില്‍ എവറസ്റ്റിലെത്താന്‍ കഴിഞ്ഞ രണ്ട്‌പേര്‍ ഉണ്ട് എന്നതും ആശ്വാസകരമാണ്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനായി കോയമ്പത്തൂരില്‍ നിന്നും വലിയ ഡ്രോണ്‍ കൊണ്ടുവന്നിട്ടുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: babu rescue operation minister k rajan response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here