Advertisement

കഞ്ചിക്കോട് വൈദ്യുതി വിതരണ പ്രതിസന്ധിക്ക് പരിഹാരം; സോളാർ വൈദ്യുതി ഉത്പാദനം തുടങ്ങി

February 20, 2022
Google News 1 minute Read
kanjikode solar power production begun

കേരളത്തിന്റെ പ്രധാന വ്യാവസായിക മേഖലയായ കഞ്ചിക്കോട് വൈദ്യുതി വിതരണ പ്രതിസന്ധിക്ക് പരിഹാരമായി സോളാർ വൈദ്യുതി ഉത്പാദനം തുടങ്ങി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ എഴുനൂറിലേറെയുള്ള സംരംഭങ്ങളിലേക്ക് സുഗമമായ വൈദ്യുതി വിതരണം ലക്ഷ്യമിട്ടാണ് കെഎസ്ഇബി 220 കെവി സബ് സ്റ്റേഷൻ വളപ്പിൽ മൂന്ന് മെഗാവാട്ട് സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്തത്. കെഎസ്ഇബിയുടെ സ്ഥലത്ത് നിർമിച്ച സംസ്ഥാനത്തെ വലിയ ഗൗണ്ട് മൊണ്ടഡ് സോളാർ പ്ലാൻറുകളിലൊന്നാണ് കഞ്ചിക്കോട്ടേത്. പതിനാറ് കോടിയിലേറെ ചിലവഴിച്ചാണ് വൈദ്യുതോത്പാദന യൂണിറ്റ് തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായി ഇൻകെലിനായിരുന്നു നിർമാണ ചുമതല. മന്ത്രി കെ കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

Read Also : രാത്രി വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ്; ലൈന്‍മാന്‍മാരുടെ പ്രമോഷന്‍ രണ്ടാഴ്ചക്കകമെന്ന് വൈദ്യുതി മന്ത്രി

25 വർഷമാണ് പ്ലാൻറിന്റെ പ്രവർത്തന ദൈർഘ്യം. കഞ്ചിക്കോട് ഇരുപത് വർഷം മുമ്പ് നിർണിച്ച കാറ്റാടി നിലയങ്ങളുടെ ശേഷി വർധിപ്പിച്ച് നവീകരിക്കാനും വ്യവസായ മേഖലയിലേക്ക് മാത്രമായി പുതിയ സബ് സ്റ്റേഷൻനിർമിക്കാനും നീക്കമുണ്ട്. കഞ്ചിക്കോട്ടെ മൂന്ന് മെഗാവാട്ട് സോളാർ പ്ലാൻറിൽ നിന്ന് പ്രതിവർഷം അമ്പത് ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് നൽകാനാവും.

Story Highlights: kanjikode solar power production begun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here