Advertisement

കീവിലെ എല്ലാ പ്രദേശങ്ങളിലേയും അധികാരം വീണ്ടെടുത്തെന്ന് യുക്രൈന്‍

April 3, 2022
Google News 3 minutes Read

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി യുക്രേനിയന്‍ പ്രതിരോധമന്ത്രി ഗന്ന മാലിയറോണ്‍. റഷ്യയുടെ അധിനിവേശ നീക്കങ്ങളില്‍ ഈ നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കീവില്‍ നിന്നും ചെര്‍ണീവില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെന്നും യുക്രൈന്‍ അവകാശപ്പെടുന്നു. (Ukraine says it has regained control of all territories in Kiev)

റഷ്യന്‍ അധിനിവേശം 39 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം കിഴക്കന്‍ മേഖലകളിലേക്കും രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലേക്കും നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ ബുച്ചയില്‍ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : മമ്മൂട്ടി അങ്കിളിനെ കാണണം; ആ‌ശുപത്രിക്കിടക്കയിൽ കുഞ്ഞാരാധികയെ കാണാൻ താരമെത്തി

യുക്രേനിയന്‍ ഫോട്ടോ ജേണലിസ്റ്റ് റഷ്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന മാക്‌സ് ലെവിനാണ് കീവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

യുക്രൈന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് പ്രകാരം തലസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള വൈഷ്‌ഗൊറോഡ് ജില്ലയിലെ സംഘര്‍ഷം കാമറയില്‍ പകര്‍ത്തുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ വെടിയേറ്റ രണ്ട് പാടുകളാണുള്ളത്.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിനെ യുക്രൈന്‍ സന്ദര്‍ശനം കൂടി സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

Story Highlights: Ukraine says it has regained control of all territories in Kiev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here