Advertisement

‘മനോവികാരങ്ങളുടെ ടെക് ഭാഷ സിമ്പിളാണ്, പവർഫുള്ളും’; ഇന്ന് ലോക ഇമോജി ദിനം

July 17, 2022
Google News 2 minutes Read

മനോവികാരങ്ങളുടെ ടെക് ഭാഷയാണ് ഇമോജികൾ. ജൂലൈ 17നാണ് ലോകമെമ്പാടും ഇമോജി ദിവസമായി ആഘോഷിക്കുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിങ്ങനെ എതെങ്കിലുമൊരു സമൂഹമാധ്യമത്തിൽ സജീവമാണെങ്കിൽ തീർച്ചയായും ഇമോജികൾ ഉപയോഗിച്ചിട്ടുണ്ടാകും. (today is world emoji day)

ഇമോട്ടിക്കോണുകൾ അല്ലെങ്കിൽ ഇമോജികൾ എന്നറിയപ്പെടുന്ന ആകർഷകമായ ഡിജിറ്റൽ പ്രതീകങ്ങളിലൂടെ വ്യക്തികൾ അവരുടെ ചിന്തകൾ ആശയവിനിമയം നടത്താൻ തിരഞ്ഞെടുക്കുന്നതിനാൽ ഈ ഡിജിറ്റൽ യുഗത്തിലെ ഇമോട്ടിക്കോണുകളുടെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഒരു നിർണായക ഭാഗമായി മാറിയിരിക്കുന്നു. വാക്കുകൾ പരാജയപ്പെടുമ്പോൾ, ഇമോജികൾ നമ്മുടെ വികാരങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് അറിയിക്കുക മാത്രമല്ല അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

ജപ്പാനില്‍ നിന്നാണ് ഇമോജി വരുന്നത്. ചിത്രങ്ങള്‍ പോലെ എഴുതുന്ന ജാപ്പനീസ് ഭാഷയില്‍ ‘ഇ’ എന്നാല്‍ ചിത്രം എന്നും ‘മോ’ എന്നാല്‍ എഴുത്ത്, ‘ജി’ എന്നാല്‍ അക്ഷരം എന്നുമാണ് അർഥം. 1999ല്‍ ആണ് ഇമോജിയുടെ ജനനം. ജപ്പാനീസ് അര്‍ട്ടിസ്റ്റ്, ഷിഗറ്റെകാ കുരീറ്റയാണ് ഇമോജികളുടെ പിതാവ്. എന്‍ടിടി ഡോക്കോമോ എന്ന മൊബൈല്‍ഫോണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു കുരീറ്റ. ഔദ്യോഗിക സംഭാഷണങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ അയയ്ക്കാന്‍ വേണ്ടിയാണ് കുരീറ്റ ഈ രീതി കണ്ടുപിടിച്ചത്.

ജപ്പാനിലെ കാര്‍ട്ടൂണ്‍ അനിമേഷന്‍ രീതിയായ മാംഗയാണ് അദ്ദേഹത്തിന് ആശയങ്ങളെയും വികാരങ്ങളെയും ചിത്രരൂപത്തിലാക്കാനുള്ള പ്രചോദനം നല്‍കിയത്.ലോകത്തെ ഇമോജികൾക്കുള്ള സർവ വിജ്ഞാനകോശം എന്നറിയപ്പെടുന്ന റഫറൻസ് വെബ്‌സൈറ്റ് ആണ് ഇമോജിപീഡിയ. യൂണികോഡ് സ്റ്റാൻഡേർഡ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഇമോജിപീഡിയയിൽ ഓരോ ഇമോജികൾക്കുമുള്ള അർത്ഥവും വിശദാംശങ്ങളുമുണ്ട്. 2013ൽ ജെർമ്മി ബർജ് ആണ് ഇമോജിപീഡിയ സ്ഥാപിച്ചത്. അടുത്ത വർഷം മുതൽ ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാൻ ജെർമ്മി ബർജ് തീരുമാനിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിളിന്റെ ഐഓഎസ്സിൽ 17 എന്നതിന്റെ ഇമോജിയാണ് ഈ ദിവസം തന്നെ ലോക ഇമോജി ദിനമായി തെരഞ്ഞെടുക്കാൻ കാരണം.

Story Highlights: today is world emoji day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here