Advertisement

ലൈവ് വിഡിയോയ്ക്കിടെ മുന്‍ ഭാര്യയെ തീകൊളുത്തിക്കൊന്നു; ചൈനയില്‍ യുവാവിനെ തൂക്കിലേറ്റി

July 24, 2022
Google News 3 minutes Read
Chinese man executed for killing ex-wife on fire during live stream

ഓണ്‍ലൈന്‍ ചാനലില്‍ ലൈവ് പോകുന്നതിനിടെ മുന്‍ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ചൈനയില്‍ ഒരാളെ തൂക്കിലേറ്റി. തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം.( Chinese man executed for killing ex-wife on fire during live stream)

2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിചുവാന്‍ സ്വദേശിയായ താങ് ലൂവിന്റെ ആദ്യ ഭാര്യയാണ് കൊല്ലപ്പെട്ടത്. ചൈനയില്‍ ടിക് ടോകിന് സമാനമായ ഒരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ ലൈവ് വിഡിയോ ചെയ്യുകയായിരുന്നു ലൂവിന്റെ മുന്‍ഭാര്യ ലമു. ഈ സമയത്താണ് ലൂ തീകൊളുത്തി അവരെ കൊലപ്പെടുത്തുന്നത്. ആഴ്ചകളോളം ചികിത്സയിലായിരുന്നതിന് ശേഷമാണ് ലമു മരണത്തിന് കീഴടങ്ങിയത്.

ചൈനയിലുടനീളം ഈ സംഭവം വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതും ഉള്‍പ്പെടെയുളള വിഷയങ്ങളും സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചാ വിഷയമായി. 2020 ജൂണില്‍ ലൂ, ലമു ദമ്പതികള്‍ വിവാഹമോചനം നേടിയിരുന്നു. ലൂ ഭാര്യയെ ശാരീരിക പീഡനം തുടര്‍ച്ചായി നടത്തിയതിനെ തുടര്‍ന്നാണിത്. പിന്നീടുള്ള നാളുകളില്‍ ലൂ , ഇവരെ തുടര്‍ച്ചയായി പിന്തുടരുകയും വീണ്ടും വിവാഹം കഴിക്കാന്‍ നിരന്തരം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ലിമു ഇത് നിരസിക്കുകയായിരുന്നു.

Read Also: അഫ്ഗാന്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തെരുവില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍; പ്രതിഷേധിച്ചതിനുള്ള ശിക്ഷയെന്ന് റിപ്പോര്‍ട്ട്

കൃഷിപാരമ്പര്യമുള്ള ലാമു തന്റെ ദൈനംദിന ജീവിതത്തിന്റെയും സിചുവാനിലെ ഗ്രാമപ്രദേശങ്ങളുടെയും ചെറിയ വിഡിയോകള്‍ സമൂഹമാധ്യമത്തില്‍ ഇടുമായിരുന്നു. ലൈവ് വിഡിയോകളും ചെയ്തിരുന്നു. ഒരു ദിവസം ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ലു പുറകില്‍ നിന്ന് ആക്രമിക്കുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. അറസ്റ്റിലായ ലു 2021 ഒക്ടോബറിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2022 ജനുവരിയില്‍ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ഫലമുണ്ടായില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ടാങ് ലുവിന്റെ ആഗ്രഹ പ്രകാരം കുടുംബത്തെ കാണാന്‍ മാത്രമാണ് അനുവദിച്ചതെന്ന് ദി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: Chinese man executed for killing ex-wife on fire during live stream

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here