Advertisement

കെനിയൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വില്യം റൂട്ടോയ്ക്ക് വിജയം

August 15, 2022
Google News 2 minutes Read

കെനിയയുടെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോക്ക് വിജയം. 50.49 ശതമാനം വോട്ട് നേടി പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിംഗയെ പിന്തള്ളിയാണ് റൂട്ടോ നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റായത്. ഇതോടെ കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റാകും വില്യം റൂട്ടോ. ഇൻഡിപെൻഡന്റ് ഇലക്ടറൽ ആൻഡ് ബൗണ്ടറീസ് കമ്മീഷനാണ്(ഐ.ഇ.ബി.സി) ഫലങ്ങൾ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് ഒമ്പതിനാണ് കെനിയയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.(william rutok wins kenyan presidential election)

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

റുട്ടോയ്ക്ക് ഏഴ് ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചപ്പോൾ ഒഡിംഗയ്ക്ക് ഏഴ് ദശലക്ഷത്തിനടുത്ത് വരെ വോട്ട് നേടാൻ കഴിഞ്ഞെന്നും ഐ.ഇ.ബി.സി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാവാണ് റെയ്ല ഒഡിംഗ. പ്രസിഡന്റിന്റെ കൂടാതെ നാഷണൽ അസംബ്ലിയിലെയും സെനറ്റിലെയും അംഗങ്ങളെയും കൗണ്ടി ഗവർണർമാരെയും 47 കൗണ്ടി അസംബ്ലികളിലെ അംഗങ്ങളെയും തെരഞ്ഞെടുത്തതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രസിഡന്റ്ഷ്യൽ തെരഞ്ഞെടുപ്പിൽ റെയ്ല ഒഡിംഗയ്ക്കെതിരെ കടുത്ത മത്സരമായാണ് റൂട്ടോ കാഴ്ചവെച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നേരിയ അക്രമസംഭവങ്ങൾ നടന്നതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകർ തമ്മിൽ ഫല പ്രഖ്യാപന വേദിയിൽ ഉന്തും തള്ളും ഉണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് ചെയർമാനും മറ്റ് മൂന്ന് കമ്മീഷണർമാരും പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: william rutok wins kenyan presidential election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here