Advertisement

‘ടെലിമനസ്’; മാനസിക പ്രശ്നങ്ങൾക്കുള്ള ടെലി കൗൺസിലിംഗ് സേവനം ആരംഭിച്ചു

October 26, 2022
Google News 1 minute Read

മാനസിക പ്രശ്‌നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ‘ടെലി മനസ്’ സേവനം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ടെലി മനസിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചു.

വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മാനസിക പ്രശ്‌നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നത്. വ്യക്തികൾക്കുണ്ടാകുന്ന മാനസിക വിഷമതകൾ, അത് അതിജീവിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയ്ക്കായാണ് ടെലി മനസ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാരിക പ്രശ്‌നങ്ങൾ, പെരുമാറ്റ പ്രശ്‌നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, മാനസിക വിഷമതകൾ, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയ്‌ക്കെല്ലാം ടെലി മനസ് സേവനം പ്രയോജനപ്പെടുത്താം.

നവംബർ ഒന്ന് മുതൽ 24 മണിക്കൂറും ടെലിമനസ് സേവനം ലഭ്യമാക്കുന്നതാണ്. ടെലി മനസ് സേവനങ്ങൾക്കായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും നിയോഗിക്കുന്നതാണ്. ആദ്യ ഘട്ടമെന്ന നിലയിൽ 5 കൗൺസിലർമാരയാണ് നിയമിച്ചിട്ടുള്ളത്. കോളുകൾ കൂടുന്ന മുറയ്ക്ക് 20 കൗൺസിലർമാരെയും നിയോഗിക്കുന്നതാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനായിട്ടുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെലിമനസ് നമ്പരുകൾ 14416, 1800 89 14416

Story Highlights: telemanas veena george facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here