Advertisement

ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം; ആശങ്ക അറിയിച്ച് ഇന്ത്യ

November 6, 2022
Google News 2 minutes Read

ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം പറഞ്ഞത്.
ആണവ, മിസൈൽ സാങ്കേതികവിദ്യകളുടെ വ്യാപനം ആശങ്കാജനകമാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷാപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായും രുചിര പറഞ്ഞു.

വിക്ഷേപണങ്ങൾ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങളുടെ ലംഘനമാണ്. മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും ഇത് ബാധിക്കുന്നുവെന്ന് രുചിര കാംബോജ്വ്യക്തമാക്കി .

അതിനിടെ വിക്ഷേപണത്തെ ശക്തമായി ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് യു.എൻ.സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. പ്രകോപനപരമായ നടപടികളിൽ നിന്ന് ഉത്തരകൊറിയ ഉടൻ പിന്മാറാനും സുരക്ഷാ കൗൺസിലുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാനും ആവശ്യപ്പെട്ടു. കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണം ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു.

Read Also: മിസൈൽ തന്നെ; പക്ഷേ പൊട്ടിത്തെറിക്കില്ല, ലക്ഷ്യസ്ഥാനത്തെത്തി ആളെ കൊല്ലും; ഇത് അമേരിക്കയുടെ രഹസ്യ ആയുധം

Story Highlights: India expresses concern at UN after North Korea ICBM launch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here