Advertisement

ലോകത്തെ 100 കോടി ജനങ്ങൾക്ക് കേൾവി നഷ്ടമാകും : പഠനം

November 17, 2022
Google News 2 minutes Read
One billion young people risk hearing loss from loud music

എന്നും ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അപകടം പതിയിരിക്കുന്നു. ലോകത്തെ ഒരു ബില്യൺ ആളുകൾക്ക് കേൾവി ശക്തി പോകാൻ സാധ്യതയുണ്ടെന്ന് ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പറയുന്നു.

അപകടകരമായ തീവ്രതയിലാണ് 12 വയസ് മുതൽ 34 വയസ് വരെയുള്ള വിഭാഗത്തിലെ 24% പേരും ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. സർക്കാരുകളോട് അടിയന്തരമായി ‘സേഫ് ലിസനിംഗ് പോളിസി’ വിഭാവനം ചെയ്യണമെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ 430 മില്യണിലേറെ ആളുകൾക് ലോകത്ത് കേൾവിക്കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമിത സ്മാർട്ട്‌ഫോൺ ഉപയോഗം, ഹെഡ്‌ഫോൺ, ഇയർബഡ് എന്നിവയുടെ ഉപയോഗം കാരണം യുവാക്കൾക്കാണ് കേൾവി നഷ്ടപ്പെടാൻ ഏറ്റവും സാധ്യത കൂടുതൽ.

Read Also: ഓസ്‌കർ 2022; ട്രോയ് കോട്‌സർ മികച്ച സഹനടൻ: ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന കേൾവിശക്തി ഇല്ലാത്ത ആദ്യതാരം

2000-2021 കാലങ്ങളിലായി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോലിന 19,000 ആളുകളിലായി നടത്തിയ പഠനം പ്രകാരം, 23% മുതിർന്നവരും അപകടകരമായ അളവിലുള്ള ശബ്ദം ശ്രവിക്കുന്നവരാണെന്നും 27% കുട്ടികളും ഇത്തരത്തിൽ അപകടകരമായ തീവ്രതയിലുള്ള ശബ്ദം കേൾക്കുന്നവരാണെന്നും പറയുന്നു.

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് ലോകത്ത് സുരക്ഷിതമായ അളവിൽ ശബ്ദം കേൾക്കുന്നതിന്റെ അനിവാര്യതയെ കുറിച്ചാണെന്നും അതിനായി സർക്കാരുകൾ ഇടപെടൽ നടത്തണമെന്നും പഠനം പറഞ്ഞുവയ്ക്കുന്നു.

Story Highlights: One billion young people risk hearing loss from loud music

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here