Advertisement

ഓസ്‌കർ 2022; ട്രോയ് കോട്‌സർ മികച്ച സഹനടൻ: ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന കേൾവിശക്തി ഇല്ലാത്ത ആദ്യതാരം

March 28, 2022
Google News 2 minutes Read

ട്രോയ് കോട്‌സറിന് മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്‌കാരം (കോഡ). ഓസ്കർ നേടുന്ന കേൾവിശക്തി ഇല്ലാത്ത ആദ്യനടനാണ് ട്രോയ് കോട്‌സർ. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ഇന്ന് നടന്ന ചടങ്ങിലാണ് മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ട്രോയ് കോട്‌സർ ടെലിവിഷൻ, സിനിമ മേഖലയിൽ പ്രവർത്തിക്കുന്നു.

അതേസമയം മികച്ച സഹനടിക്കുള്ള ഓസ്‌കർ പുരസ്‌കാരം അമേരിക്കൻ താരം അരിയാനെ ഡിബോസ് സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ എൽജിബിടിക്യു നടിയും, ആദ്യ ആഫ്രോ-ലാറ്റിന വംശജയുമാണ് അരിയാന ഡിബോസ്.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

Read Also : ഓസ്‌കർ 2022: അരിയാനെ ഡിബോസ് മികച്ച സഹനടി; ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ എൽജിബിടിക്യു താരം

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.

Story Highlights: Oscars 2022: Troy Kotsur wins best supporting actor for Coda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here