Advertisement

ജി മെയില്‍ നിശ്ചലം; പല രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ വലഞ്ഞു

December 10, 2022
Google News 1 minute Read

കോടിക്കണക്കിന് ഉപയോക്താക്കള്‍ വിശ്വാസമര്‍പ്പിക്കുന്ന ഗൂഗിളിന്റെ ജി മെയില്‍ സേവനം കുറച്ചുനേരമായി പ്രവര്‍ത്തന രഹിതമായത് ഉപയോക്താക്കളെ വലച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് ആദ്യ കാഴ്ചയില്‍ തോന്നുമെങ്കിലും പല രാജ്യങ്ങളിലും ഇപ്പോഴും ജി മെയില്‍ സേവനങ്ങള്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് ഡൗണ്‍ഡിക്ടക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Gmail faces global outage)

സേവനങ്ങളില്‍ തടസം നേരിട്ടതായി ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇ മെയില്‍ അയയ്ക്കുന്നതില്‍ കാലതാമസം നേരിട്ടേക്കാമെന്നും എഞ്ചിനീയറിംഗ് ടീം പ്രശ്‌നം പരിഹരിച്ചുവരികയാണെന്നും ഗൂഗിള്‍ അറിയിച്ചു. ഇ മെയില്‍ ഡെലിവറികള്‍ പരാജയപ്പെടുന്നില്ലെങ്കിലും പല ഉപയോക്താക്കള്‍ക്കും മെയില്‍ അയയ്ക്കാന്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്.

ലോകമെമ്പാടും 1.5 ബില്യണിലധികം ഉപയോക്താക്കളാണ് ജി മെയിലിനുള്ളത്. 2022ല്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പാണ് ജി മെയില്‍.

Story Highlights: Gmail faces global outage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here