Advertisement

‘മൂന്ന് ലോക റെക്കോർഡുൾപ്പെടെ വ‍ർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും’; പുതുവർഷത്തെ വരവേറ്റ് യുഎഇ

January 1, 2023
Google News 2 minutes Read

റെക്കോ‍ർഡുകൾ തക‍ർത്ത്, രാജ്യത്തിന്റെ ആകാശത്ത് വർണവിസ്മയങ്ങൾ തീ‍‍‍ർത്താണ് യുഇഎ പുതുവർഷത്തെ വരവേറ്റത്. മൂന്ന് ലോക റെക്കോർഡുൾപ്പെടെ വ‍ർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും കലാപ്രകടനങ്ങളുമായി വിപുലമായ ആഘോഷങ്ങൾക്കാണ് യുഇഎ സാക്ഷ്യം വഹിച്ചത്.(new record for gulf new year celebration)

അതിൽ വേറിട്ട് നിന്നതാകട്ടെ ബുർജ് ഖലീഫയും. ലേസർ ഷോയും, കരിമരുന്ന് പ്രയോഗങ്ങളുമായി ഏറ്റവും വലിയ ന്യൂ ഇയ‍ർ ആഘോഷമൊരുക്കി റെക്കോർഡിട്ടിരിക്കുകയാണ് ബു‍ർജ് ഖലീഫ.ബു‍ർജ് അൽ അറബ്, ദുബായ് ഫ്രെയിം. ഗ്ലോബൽ വില്ലേജ് തുടങ്ങി മുപ്പത്തിലേറെ ഇടങ്ങളിലാണ് ദുബായിയിൽ വെടികെട്ട് ഒരുക്കിയത്. ലക്ഷക്കണക്കിന് ആളുകളാണ് നാൽപത്തഞ്ചിലേറെ ഇടങ്ങളിലായി നടന്ന ആഘോഷങ്ങളിൽ പങ്കുചേർന്നത്.

Read Also: പുതുവത്സര ദിനത്തില്‍ നോവായി മാറിയത് ഇടുക്കിയിലേക്ക് സുഹൃത്തുക്കള്‍ നടത്തിയ ഉല്ലാസ യാത്ര…

3000 ഡ്രോണുകളെ അണിനിരത്തി അബുദാബി അൽ വത്വയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം മൂന്ന് റെക്കോർഡുകളാണ് സ്വന്തമാക്കിയത് 4.7 കിലോമീറ്റർ നീളത്തിൽ ഏറ്റവുമധികം റിമോട്ട് ഓപ്പറേറ്റഡ് ഡ്രോണുകൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയതിന്റെ ലോകറെക്കോ‍‍ര്‌ഡ് സ്വന്തമാക്കിയാണ് റാസ് അൽ ഖൈമ 2023നെ സ്വാഗതം ചെയ്തത്.

Story Highlights: new record for gulf new year celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here