പുതുവത്സര ദിനത്തില്‍ നോവായി മാറിയത് ഇടുക്കിയിലേക്ക് സുഹൃത്തുക്കള്‍ നടത്തിയ ഉല്ലാസ യാത്ര…

ഇടുക്കി അടിമാലി തിങ്കള്‍ക്കാട് നാടിന് നോവായ വാഹനാപകടമുണ്ടായത് വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ നടത്തിയ ഉല്ലാസ യാത്രയ്ക്കിടെ. വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ ബസാണ് മറിഞ്ഞ് അപകടമുണ്ടായത്. ഒരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. വിദ്യാര്‍ത്ഥികള്‍ നടത്തിയ യാത്രയ്ക്ക് കോളജുമായി ബന്ധമില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ( idukki thinkalkkad tourist bus accident)
തിരൂരിലെയും വളാഞ്ചേരിയിലെയും കോളേജിലെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് യാത്ര നടത്താന്‍ പദ്ധതിയിട്ടത്. കോളജിന്റെ അനുമതി വിദ്യാര്‍ത്ഥികള്‍ തേടിയിരുന്നില്ല. എന്നാല്‍ യാത്ര പുറപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ വീട്ടുകാരോട് കോളജില്‍ നിന്ന് വിനോദയാത്ര പോകുന്നു എന്നാണ് പറഞ്ഞിരുന്നത്.
Read Also: ബിജെപി എത്ര വേട്ടയാടിയിട്ടും പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടുപോയില്ല, ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്: മണിക് സര്‍ക്കാര്‍
ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകടകാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. രാത്രി യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവഗണിച്ചു.പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് മറ്റ് തകരാറുകള്‍ ഇല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ ആര്‍ ടി ഒ പറഞ്ഞു.
നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: idukki thinkalkkad tourist bus accident