Advertisement

സുരക്ഷിതമായി ഫോട്ടോസും വിഡിയോസും അയയ്ക്കാം; പുതിയ അപ്‌ഡേറ്റുമായി ടെലഗ്രാം

January 3, 2023
Google News 3 minutes Read

ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാമില്‍ നിരവധി ആകര്‍ഷമായ ഫീച്ചറുകള്‍ ഉള്‍പ്പെട്ട പുതിയ അപ്‌ഡേറ്റ് എത്തി. കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഹൃത്തുക്കള്‍ക്ക് വളരെ സുരക്ഷിതമായി ഫോട്ടോസ് അയയ്ക്കാനാകുന്ന എഡിറ്റിംഗ് ഫീച്ചറായ സ്‌പോയിലര്‍ ഫോര്‍മാറ്റിംഗ് ഉള്‍പ്പെടെയാണ് ഈ അപ്‌ഡേറ്റിലുള്ളത്. ഇത് എന്താണെന്ന് പരിശോധിക്കാം. (Telegram rolls out overhauled media editor with blur tool)

ഒരു ഫോട്ടോയിലേയോ വിഡിയോയിലേയോ മറ്റുള്ളവര്‍ കാണരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഗം മാത്രമായി ബ്ലര്‍ ചെയ്യുന്നതിനുള്ള ഫീച്ചറാണിത്. ചില വ്യക്തികളുടെ മുഖമോ, ചില കെട്ടിടങ്ങളോ, ചില നമ്പരുകളോ, അടയാളങ്ങളോ തുടങ്ങി പങ്കുവയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാത്ത എന്തും മായ്ക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. ബ്ലര്‍ ചെയ്ത ഭാഗം അഭംഗി തോന്നാതെ കളര്‍ കറക്ട് ചെയ്ത് നിങ്ങള്‍ക്ക് ധൈര്യത്തോടെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കാമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

കസ്റ്റം പ്രൊഫൈല്‍ പിക് ഉപയോഗിക്കാമെന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ മറ്റൊരു പ്രത്യേകത. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ആരെല്ലാം കാണണം, ആരില്‍ നിന്നൊക്കെ മറയ്ക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ പുതിയ അപ്‌ഡേറ്റ് സ്വാതന്ത്ര്യം നല്‍കുന്നു. രണ്ട് പ്രത്യേക ഗ്രൂപ്പ് സുഹൃത്തുക്കള്‍ക്കായി രണ്ട് പ്രൊഫൈല്‍ പികുകള്‍ ഉപയോഗിക്കാന്‍ ഉള്‍പ്പെടെ പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

Story Highlights: Telegram rolls out overhauled media editor with blur tool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here