Advertisement

കൊച്ചിയില്‍ വീണ്ടും ഹെറോയിന്‍ വേട്ട; 32 ഗ്രാം ലഹരിമരുന്നുമായി അസം സ്വദേശി പിടിയില്‍

January 14, 2023
Google News 2 minutes Read

കൊച്ചി കളമശേരിയില്‍ 32 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി അഷറഫലി ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ദിവസങ്ങളായി കൊച്ചിയില്‍ തുടരുന്ന വ്യാപക ലഹരി പരിശോധനയുടെ ഭാഗമായാണ് അഷ്‌റഫലിയും കുടുങ്ങിയത്. (Assam native arrested with 32 grams of Heroin in kochi)

പൊലീസിന്റെ ആദ്യഘട്ട പരിശോധനയില്‍ ഇയാളില്‍ നിന്നും അഞ്ച് ഗ്രാം ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. വിശദമായ ദേഹപരിശോധനയിലാണ് ആകെ 32 ഗ്രാം ലഹരിമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്. വരുംദിവസങ്ങളിലും പൊലീസിന്റെ പരിശോധന തുടരുമെന്നാണ് വിവരം.

Story Highlights: Assam native arrested with 32 grams of Heroin in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here