Advertisement

എടിഎം കാർഡ് കൊണ്ട് പണം പിൻവലിച്ച ശേഷം ക്യാൻസൽ ബട്ടൺ അമർത്തും, തുടർന്ന് ബാങ്കിൽ പരാതി നൽകും; എടിഎം തട്ടിപ്പിൽ 3 പേർ അറസ്റ്റിൽ

January 19, 2023
Google News 2 minutes Read
3 Uttar Pradesh natives arrested in ATM fraud

എടിഎം മെഷീനിൽ ക്രിത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരെയാണ് പാലക്കാട് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായത് പ്രമുഖ ബാങ്കുകളാണെന്നാണ് ലഭ്യമാകുന്ന വിവരം. എടിഎം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഉടൻ ക്യാൻസൽ ബട്ടൺ അമർത്തും. ഇതിന് ശേഷം പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിൽ പരാതി നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ( 3 Uttar Pradesh natives arrested in ATM fraud ).

Read Also: എടിഎം മെഷീന്‍ കേടാക്കി; സൗദിയിൽ യുവാവ് അറസ്റ്റില്‍

38 എടിഎം കാർഡുകൾ ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. കൂടുതൽ പേർ ഈ തട്ടിപ്പ് സംഘത്തിലുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇവരെ വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മണ്ണാർക്കാട് ന​ഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ ഇന്ന് രാവിലെ 10 മണിക്ക് ഇവർ എത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവർക്ക് സംശയം തോന്നി. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Story Highlights: 3 Uttar Pradesh natives arrested in ATM fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here