Advertisement

വയസ്സ് 76, പിഎച്ച്ഡി പഠനം പൂർത്തിയാക്കിയത് 52 വർഷത്തിന് ശേഷം…

February 18, 2023
Google News 2 minutes Read

അറിവ് നേടുക എന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് പ്രായമോ പരിമിതികളോ ഒന്നും പ്രശ്നമല്ല. വാർധ്യകത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എത്രയോ പേരെ കുറിച്ച് നമ്മൾ വാർത്തകളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. എന്തെങ്കിലും നേടിയെടുക്കണമെങ്കിൽ അതിന് വേണ്ടി പരിശ്രമിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അതിന് പ്രായമോ കാലമോ തടസമേയല്ല.

76 ാം വയസിൽ തന്റെ പി.എച്ച്.ഡി പഠനം പൂർത്തിയാക്കിയ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്… ഇതിന്റെ മറ്റൊരു പ്രത്യേകത എന്താണെന്നുവെച്ചാൽ അദ്ദേഹം പി.എച്ച്.ഡി പഠനം പൂർത്തിയാക്കിയത് 52 വർഷം കൊണ്ടാണെന്ന് മാത്രം. ബിബിസി റിപ്പോർട്ട് അനുസരിച്ച് 1970-ലാണ് ഡോ. നിക്ക് ആക്സ്റ്റൻ എന്നയാൾ പി.എച്ച്.ഡി പഠനം തുടങ്ങുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ മാത്തമാറ്റിക്കൽ സോഷ്യോളജിയിൽ ഗവേഷണം ആരംഭിച്ചു. പക്ഷെ അഞ്ചുവർഷത്തിന് ശേഷം ഗവേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് യു.കെയിലേക്ക് പോകേണ്ടിവന്നു. അതിനിടയിൽ നിക്ക് ആക്സ്റ്റന് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പും ലഭിച്ചു.

2016 ൽ തന്റെ 69-ാം വയസ്സിൽ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ എംഎ ഇൻ ഫിലോസഫി പ്രോഗ്രാമിൽ ചേർന്ന് വീണ്ടും പഠിക്കാൻ തുടങ്ങി. 2023 ഫെബ്രുവരി 14-ന്, ബ്രിസ്റ്റോൾ സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി. ഭാര്യ ക്ലെയർ ആക്സ്റ്റെനും 11 വയസ്സുള്ള ചെറുമകൾ ഫ്രേയയുടെയും സാക്ഷിയാക്കിയായിരുന്നു ഡോക്ടറേറ്റ് സ്വീകരിച്ചത്.

ഡോ ആക്സ്റ്റന്റെ ഗവേഷണ വിഷയം വ്യക്തി മൂല്യങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്റെ പെരുമാറ്റം മനസ്സിലാക്കുന്നതിനുള്ള സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചായിരുന്നു. ബുദ്ധിമുട്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ അത് പൂർത്തിയാക്കാന് 50 വർഷമെടുത്തെന്നും ആക്സ്റ്റൻ പറയുന്നു. രണ്ടു മക്കളും അച്ഛനും നാലു പേരക്കുട്ടികളും ഉണ്ട് ഡോ.നിക്ക് ആക്‌സ്റ്റന്.

Story Highlights: 76-Year-Old British Man Completes PhD After 52 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here