Advertisement

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്?; അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവും ഇല്ല: ഷാഫി പറമ്പിൽ

May 1, 2024
Google News 1 minute Read
shafi parambil pinarayi vijayan bjp

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവും ഇല്ല. അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. എവിടെവെച്ചാണ് കണ്ടതെന്ന് ആർക്കെങ്കിലും അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.

വർഗീയ ചാപ്പ എന്തായാലും തന്റെ മേൽ വീഴില്ല. വർഗീയ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണം. വ്യക്തിഹത്യ സംബന്ധിച്ചും വർഗീയത സംബന്ധിച്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളുടെ അനുകൂല്യം അവിടെയില്ല. തന്നെ വർഗീയതവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണ്. പിആർ ടീമിനെ ആർക്കും നിയമിക്കാം. പക്ഷേ, മാധ്യമപ്രവർത്തകയായി അത് ചെയ്യുന്നതാണ് പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: shafi parambil pinarayi vijayan bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here