Advertisement

ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ

May 1, 2024
Google News 18 minutes Read
t20 world cup teams

ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ നാലിനാണ് ലോകകപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണ ലോകകപ്പ്. (t20 world cup teams)

മിച്ചൽ മാർഷിൻ്റെ നായകത്വത്തിലാണ് ഓസീസ് ഇറങ്ങുക. വെറ്ററൻ താരം ഡേവിഡ് വാർണർക്ക് പകരം യുവതാരം ഫ്രേസർ മക്കർക്കിന് ഇടം ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. ടീമിൽ മറ്റ് സർപ്രൈസുകളില്ല.

ഓസ്ട്രേലിയൻ സ്ക്വാഡ്: Mitchell Marsh, Ashton Agar, Pat Cummins, Tim David, Nathan Ellis, Cameron Green, Josh Hazlewood, Travis Head, Josh Inglis, Glenn Maxwell, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa

കഴിഞ്ഞ ഏകദിന ലോകകപ്പിൽ അഫ്ഗാനെ നയിച്ച ഹഷ്മതുള്ള ഷാഹിദി ടീമിൽ ഇല്ല. റാഷിദ് ഖാനാണ് നായകൻ. മുഹമ്മദ് നബി ടീമിൽ ഇടം നേടി. യുവതാരങ്ങളായ നങ്ഗ്യൽ ഖരോടി, മുഹമ്മദ് ഇഷാഖ് എന്നിവർ ടീമിലുണ്ട്.

അഫ്ഗാൻ സ്ക്വാഡ്: Rahmanullah Gurbaz (wk), Ibrahim Zadran, Azmatullah Omarzai, Najibullah Zadran, Mohammad Ishaq, Mohammad Nabi, Gulbadin Naib, Karim Janat, Rashid Khan (c), Nangyal Kharoti, Mujeeb Ur Rahman, Noor Ahmad, Naveen-ul-Haq, Fazalhaq Farooqi, Fareed Ahmad Malik. Reserves: Sediq Atal, Hazratullah Zazai, Saleem Safi

നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് സ്ക്വാഡിൽ സൂപ്പർ പേസർ ജോഫ്ര ആർച്ചർ തിരികെയെത്തി. ഡേവിഡ് വില്ലി പുറത്തിരിക്കും. സ്പിന്നർ ടോം ഹാർട്ലി, പേസർ ക്രിസ് ജോർഡൻ എന്നിവരും ടീമിലുണ്ട്. ജോസ് ബട്ട്ലറാണ് ക്യാപ്റ്റൻ.

ഇംഗ്ലണ്ട് സ്ക്വാഡ്: Jos Buttler (c), Moeen Ali, Jofra Archer, Jonathan Bairstow, Harry Brook, Sam Curran, Ben Duckett, Tom Hartley, Will Jacks, Chris Jordan, Liam Livingstone, Adil Rashid, Phil Salt, Reece Topley, Mark Wood

കെയിൻ വില്ല്യംസൺ തന്നെയാണ് കിവീസ് ടീമിൻ്റെ നായകൻ. ടീമിൽ സർപ്രൈസുകളില്ല. പ്രധാനതാരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ന്യൂസീലൻഡ് സ്ക്വാഡ്: Kane Williamson (c), Finn Allen, Trent Boult, Michael Bracewell, Mark Chapman, Devon Conway, Lockie Ferguson, Matt Henry, Daryl Mitchell, Jimmy Neesham, Glenn Phillips, Rachin Ravindra, Mitchell Santner, Ish Sodhi, Tim Southee. Travelling Reserve: Ben Sears

എയ്ഡൻ മാർക്രമിൻ്റെ കീഴിൽ ഇറങ്ങുന്ന ദക്ഷിണാഫ്രിക്ക ടീമിൽ ബാറ്റർ റയാൻ റിക്കിൾടൻ, ബൗളർ ഓട്നീൽ ബാർട്മാൻ എന്നിവരാണ് പുതുമുഖങ്ങൾ.

ദക്ഷിണാഫ്രിക്ക സ്ക്വാഡ്: Aiden Markram (c), Ottniel Baartman, Gerald Coetzee, Quinton de Kock, Bjorn Fortuin, Reeza Hendricks, Marco Jansen, Heinrich Klaasen, Keshav Maharaj, David Miller, Anrich Nortje, Kagiso Rabada, Ryan Rickelton, Tabraiz Shamsi, Tristan Stubbs

Story Highlights: t20 world cup teams list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here