Advertisement

ടിക് ടോക്ക് താൽക്കാലികമായി നിരോധിച്ച് ബെൽജിയം

March 11, 2023
Google News 1 minute Read
Belgium Bans TikTok From Government Phones

ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ച് ബെൽജിയം. സർക്കാർ ഫോണുകളിൽ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പ് നിരോധിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനും വ്യക്തി സ്വകാര്യത, സൈബർ സുരക്ഷാ എന്നിവ ഉറപ്പ് വരുത്തുന്നതിനുമാണ് തീരുമാനമെന്നും ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു.

ചൈനയുടെ ByteDancevideo യുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് താൽക്കാലിക നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിളെ ഉപകരണങ്ങളിൽ നിന്ന് ആറ് മാസത്തേക്കാണ് നിരോധനം. കമ്പനിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരോധനം നിരാശാജനകമാണെന്ന് ടിക് ടോക്ക് പ്രതികരിച്ചു.

ആശങ്കകൾ പരിഹരിക്കുന്നതിനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി അറിയിച്ചു. അതേസമയം യൂറോപ്യൻ യൂണിയന്റെ മൂന്ന് പ്രധാന സ്ഥാപനങ്ങളും ഡെൻമാർക്കിന്റെ പ്രതിരോധ മന്ത്രാലയവും ഔദ്യോഗിക ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യാൻ ജീവനക്കാരോട് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. കാനഡയിലും യുഎസിലും സമാനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Belgium Bans TikTok From Government Phones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here