Advertisement

ഋഷഭ് പന്തിനെ സന്ദർശിച്ച് ശ്രീശാന്ത്; കൂടെ ഹർഭജനും റെയ്‌നയും

March 26, 2023
Google News 2 minutes Read
sreesanth harbhajan raina rishabh

വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ ശ്രീശാന്തും ഹർഭജൻ സിംഗും സുരേഷ് റെയ്‌നയും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇവർ സന്ദർശനത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ചു. ഈ വർഷം മുഴുവൻ പന്ത് പുറത്തിരിക്കുമെന്നാണ് വിവരം. ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പ് അടക്കം പന്തിനു നഷ്ടമാവും. (sreesanth harbhajan raina rishabh)

കഴിഞ്ഞ വർഷം ഡിസംബറിൽ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ഒരു ബസ് ഡ്രൈവറാണ് പന്തിന് പ്രഥമ ശുശ്രൂഷ നൽകിയത്. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

Read Also: ഋഷഭ് പന്ത് തിരികെയെത്താൻ രണ്ട് വർഷത്തോളമെടുക്കുമെന്ന് സൗരവ് ഗാംഗുലി

ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളുകയും ചെയ്തു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പന്തിനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ശസ്ത്രക്രിയ നടന്നത്.

Story Highlights: sreesanth harbhajan raina visit rishabh pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here