Advertisement

‘ലഹരിയുടെ ചോരപ്പാടുകൾ’; സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം ചർച്ചയാകുന്നു

March 31, 2023
Google News 2 minutes Read
kozhikode beach hospital wall blood stains

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒറ്റ നോട്ടത്തിൽ ചുമരിലെ കലാസൃഷ്ടിയെന്ന് തോന്നിക്കുന്ന ചുവന്ന പാടുകളാണ് ചുമരാകെ. എന്നാൽ ലഹരിക്ക് അടിമപ്പെട്ട മനുഷ്യരുടെ ചോരപ്പാടുകളാണ് ഈ ചുമരിലുള്ളതെന്ന് ചിത്രം പകർത്തിയ മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kozhikode beach hospital wall blood stains )

സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണ് അത്. മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരാണ് ഈ ചിത്രം പകർത്തിയത്.

Read Also: അന്നം വിളംബിയ അമ്മയ്ക്ക് സ്നേഹ ചുംബനം; വൈറലായ ചിത്രത്തിലെ ശ്രീകലയ്ക്ക് ഏതാനും മാസമായി വേതനം പോലും കൃത്യമല്ല

‘ഇത് അവിടുത്തെ നിത്യ സംഭവമാണ്. ഇത് സ്ഥിരമായിട്ട് പോലും അവിടെ സിസിടിവിയോ ഒന്നുമില്ല. കഴിഞ്ഞ ദിവസമാണ് അവിടുത്തെ ഡീ-അഡിക്ഷൻ സെന്ററിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി മന്ത്രി പുതിയ വാർഡ് ഉദ്ഘാടനം ചെയ്തിട്ട് പോയത്’- ഫോട്ടോഗ്രാഫർ സാജൻ ട്വന്റിഫോറിനോട് പറഞ്ഞു.

എന്നാൽ ചിത്രം വൈറലായതോടെ സംഭവത്തിനെതിരെയും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. അത് രക്തപ്പാടാണെന്ന് എങ്ങനെ മനസിലായെന്ന് ചിലർ ചോദിക്കുന്നു. ചുവരിൽ രക്തം തേച്ചു വച്ചാൽ അത് കടുത്ത നിറത്തിലേക്ക് മാറുമെന്നും ചിത്രത്തിലുള്ളത് ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുൻപേ തേച്ചത് പോലുള്ള പാടുകളാണെന്നും ചിലർ വിമർശിച്ചു.

Story Highlights: kozhikode beach hospital wall blood stains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here