Advertisement

‘ജിജി ഹാഡിഡിനെ അനുവാദമില്ലാതെ എടുത്തുയര്‍ത്തി ചുംബിച്ചു’; വരുണ്‍ ധവാന് വിമര്‍ശനം

April 4, 2023
Google News 9 minutes Read
varun dhawan gigi hadid

അമേരിക്കൻ മോഡൽ ജിജി ഹാഡിഡിനെ ചുംബിച്ച വരുൺ ധവാനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ച് ഇവന്റിൽ നടന്ന ഡാൻസിനിടെയാണ് വേദിയിലെത്തിയ ജിജിയെ വരുൺ ധവാൻ എടുത്തുയര്‍ത്തി ചുംബിച്ചത്.

അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ഉമ്മ വച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ചിലര്‍ വിമര്‍ശിച്ചു. ജിജിയെ പോലുള്ള സൂപ്പര്‍മോഡലിന് പോലും രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം.

വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി വരുണ്‍ ധവാന്‍ തന്നെ രംഗത്തെത്തി. മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു നടൻ ട്വിറ്ററിലൂടെ കുറിച്ചത്. വരുൺ എടുത്തുയർത്തുന്ന വീഡിയോ ജിജിയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇതിനിടെ തന്റെ ബോളിവുഡ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ വരുൺ ധവാന് നന്ദി എന്ന അടിക്കുറിപ്പോടെ ജിജി വിഡിയോ പങ്കുവെച്ചു.

Story Highlights: ‘Varun Dhawan kissed Gigi Hadid without consent’ says troll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here