തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വരുൺ ധവാൻ

തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വരുൺ ധവാൻ. താരത്തിന് വെസ്റ്റിബുലാർ ഹൈപോഫംഗ്ഷൻ എന്ന രോഗവസ്ഥയാണ്.
ഇന്ത്യാ ടുഡേയുടെ മുംബൈ കോൺക്ലേവിലാണ് വരുൺ ധവാൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ ബാലൻസ് തെറ്റുമായിരുന്നു. അങ്ങനെയാണ് വെസ്റ്റിബുലാർ ഹൈപോഫംഗ്ഷൻ ആണെന്ന് സ്ഥിരീകരിക്കുന്നത്’- താരം പറഞ്ഞു.
Read Also: എന്താണ് സാമന്തയെ ബാധിച്ച മയോസൈറ്റിസ് ? ലക്ഷണങ്ങൾ എന്തെല്ലാം ?
തുടർന്ന് താരത്തിന്റെ ആരോഗ്യത്തിൽ ആശങ്കയറിച്ച് നിരവധി താരങ്ങൾ രംഗത്ത് വന്നു. എന്നാൽ താൻ ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി വരുൺ ധവാൻ ട്വീറ്റുമായി രംഗത്ത് വന്നു.
Story Highlights: varun dhawan diagnosed with vestibular hypofunction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here