Advertisement

എന്താണ് സാമന്തയെ ബാധിച്ച മയോസൈറ്റിസ് ? ലക്ഷണങ്ങൾ എന്തെല്ലാം ?

October 30, 2022
Google News 3 minutes Read
what is myositis

തെന്നിന്ത്യൻ താരം സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ വായിച്ചറിഞ്ഞത്. താരം തന്നെയാണ് ഇതെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ മയോസൈറ്റിസ് എന്താണ് എന്ന ചർച്ചയിലായി ആരാധകർ. പേശികളെ ബാധിക്കുന്ന വീക്കമാണ് മയോസൈറ്റിസ്. ( what is myositis )

ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് ഇത്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. നിരവധി തരം മയോസൈറ്റിസുകളാണ് ഉള്ളത്. അതിൽ പ്രധാനം പോളി മയോസൈറ്റിസും ഡെർമാമയോസൈറ്റിസുമാണ്.

ലക്ഷണങ്ങൾ :

പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

പോളിമയോസൈറ്റിസ്

തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും മയോസൈറ്റിസ്
ബാധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്ന ഈ രോഗം 30 വയസിനും 60 വയസിനും മധ്യേയാണ് കൂടുതലായി കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങൾ : പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുനേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക, സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക

ഇത്തരക്കാർക്ക് കസേരയിൽ നിന്ന് എഴുനേൽക്കാനും, സ്റ്റെപ്പ് തയറാനും, സാധനങ്ങൾ എടുത്ത് ഉയർത്താനും, മുടി ചീകാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും.

Read Also: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാം…

ഡെർമാമയോസൈറ്റിസ്

ശരീരത്തിലെ നിരവധി പേശികളെ ബാധിക്കുന്ന ഈ രോഗം ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു. സ്ത്രീകളിലും കുട്ടികളിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ : പോളിമയോസൈറ്റിസിന് സമാനമാണ് ഡെർമാമയോസൈറ്റിസിന്റേയും ലക്ഷണങ്ങൾ. പക്ഷേ ത്വക്കിൽ ചുവന്നതും പർപ്പിൾ നിറത്തിലുമുള്ള റാഷസ് കാണപ്പെടും. മുഖം ( കൺപോള, മൂക്ക്, കവിൾ), കൈകൾ, പുറം, നെഞ്ച്, മുട്ട് എന്നിവിടങ്ങളിലാകും ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുക. ഈ പാടുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.

ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്

തുടയിലെ പേശികൾ, കൈയിലെ പേശികൾ മുട്ടിന് താഴേക്കുള്ള പേശികൾ എന്നിവയെ ദുർബലപ്പെടുത്തുന്നതാണ് ഇൻക്ലൂഷൻ ബോഡി മയോസൈറ്റിസ്. ഇത്തരക്കാർക്ക് ഭക്ഷണം വിഴുങ്ങുന്നതിലും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും.

എങ്ങനെ രോഗം കണ്ടെത്താം ?

രോഗലക്ഷണങ്ങൾ പ്രകാരം നിങ്ങൾക്ക് മയോസൈറ്റിസ് ഉണ്ടെന്ന് സംശയം തോന്നിയാൽ ഒരു ഡോക്ടർ ആദ്യം നിങ്ങളെ രക്ത പരിശോധനയ്ക്ക് അയക്കും. പിന്നീട് എംആർഐ സ്‌കാൻ, ഇഎംജി എന്നിങ്ങനെയുള്ള പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.

ചികിത്സ

ചികിത്സ കണ്ടെത്തിയിട്ടുള്ള രോഗമാണ് മയോസൈറ്റിസ്. അപൂർവ രോഗമാണെങ്കിൽ കൂടി കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് രോഗത്തെ കീഴ്‌പ്പെടുത്താൻ സാധിക്കുമെന്ന് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നു.

വിവരങ്ങൾക്ക് കടപ്പാട് : https://www.nhs.uk/conditions/myositis/
https://www.versusarthritis.org/about-arthritis/conditions/myositis/

Story Highlights: what is myositis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here